കഠിന തണുപ്പിലേക്ക് കടക്കാതെ സൗദിയിൽ ഇത്തവണത്തെ ശൈത്യകാലം

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഒരാഴ്ച്ച മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം വ്യകതമാക്കി

Update: 2024-02-12 18:02 GMT
Advertising

റിയാദ്: കഠിന തണുപ്പിലേക്ക് കടക്കാതെ സൗദിയിൽ ഇത്തവണത്തെ ശൈത്യകാലം. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി രാജ്യത്തെവിടെയും പൂജ്യം ഡിഗ്രി പോലും താപനില രേഖപ്പെടുത്തിയില്ല. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഒരാഴ്ച്ച മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം വ്യകതമാക്കി. 

മുൻവർഷങ്ങളെ അപേക്ഷിച്ച് സൗദിയിലിത്തവണ തണുപ്പ് കുറഞ്ഞ ശൈത്യകാലമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം തണുപ്പകാലത്ത് -7 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു. എന്നാൽ രാജ്യത്തെവിടെയും ഇത്തവണ 0 ഡിഗ്രി പോലും താപനിലറിപ്പോർട്ട് ചെയ്തിട്ടില്ല.

നിലവിൽ രാജ്യത്ത് ഏറ്റവും തണുപ്പ് രേഖപ്പെടുതിതയത് അൽജൗഫ് മേഖലയിലെ ഖുറയ്യാത്ത് ഗവർണറേറ്റിലാണ്. 1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്. എന്നാൽ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം പറഞ്ഞു. മക്ക,അൽ-ബഹ അൽ-ഖാസിം, റിയാദ്,വടക്കൻ അതിർത്തിപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ലഭിക്കുക.

ഇതോടെ മേഖലയിൽ തണുപ്പ് വർധിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. ഫെബ്രുവരി 10 മുതൽ രാജ്യം ശൈത്യകാലത്തിന്റെ അവസാന പാദത്തിലാണുള്ളത്. 39 ദിവസം നീണ്ടു നിൽകുന്ന ഈ ഘട്ടത്തിലാണ് രാജ്യം തണുപ്പിൽ നിന്ന് ചൂടിലേക്ക് കടക്കുക.ഈ കാലയളവിൽ തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ മഴ വ്യാപിക്കും. തുടർന്ന് മധ്യ, വടക്കൻ മേഖലകളിലും പിന്നീട് കിഴക്കൻ പ്രവിശ്യയിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News