ഖത്തറിലേക്ക് വാഹനവുമായി പോകുന്നവർ മുൻകൂർ അനുമതി നേടണമെന്ന് സൗദി

Update: 2022-12-12 03:33 GMT
Advertising

സൗദിയിൽ നിന്നും ഖത്തറിലേക്ക് കടക്കാൻ സ്വകാര്യ വാഹനങ്ങളുമായെത്തുന്നവർക്ക് മുൻകൂർ അനുമതി ഉണ്ടായിരിക്കണമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. അനുമതി നേടാതെ അതിർത്തിയിലെത്തുന്ന വാഹനങ്ങൾ തിരിച്ചയക്കും. ബസ് സർവീസ് ഉപയോഗപ്പെടുത്തുന്നവർക്ക് അതിനുള്ള റിസർവേഷൻ രേഖകൾ ഉണ്ടായിരിക്കണമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി.

സൗദി-ഖത്തർ അതിർത്തിയിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് പൊതുസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയത്. ഖത്തർ പാർക്കിങ്ങിൽ റിസർവേഷൻ നേടിയതുൾപ്പെടെയുള്ള എല്ലാ രേഖകളും ഹാജരക്കണം. അല്ലാത്ത വാഹനങ്ങളെ അതിർത്തിയിലെത്തുന്നതിന് മുമ്പായി തിരിച്ചയക്കുമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു.

സൽവ അതിർത്തിയിൽ വാഹനം പാർക്ക് ചെയ്ത് ബസ് സർവീസുകളെ ആശ്രയിക്കുന്നവർക്ക് ബസുകളിൽ യാത്ര ചെയ്യുന്നതിനുള്ള റിസർവേഷൻ രേഖകളും ഉണ്ടായിരിക്കണം. മതിയായ ബസ് റിസർവേഷൻ രേഖകൾ ഹാജരാക്കാത്തവരെയും ചെക്ക് പോസ്റ്റിൽ തടയുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

സ്വന്തം വാഹനങ്ങളിൽ ഖത്തറിലേക്ക് പോകുന്നവർ യാത്രയുടെ പന്ത്രണ്ട് മണിക്കൂർ മുമ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ വഴി വാഹന പെർമിറ്റ് നേടിയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ഹയ്യാ കാർഡില്ലാതെയും ജി.സി.സി താമസ രേഖലയിലുള്ളവർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് നിബന്ധനകൾ കർശനമാക്കിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News