സൗദിയിൽ ബിനാമി ബിസിനസ് വിവരങ്ങൾ സ്വയം വെളിപ്പെടുത്തുന്നവർക്ക് ശിക്ഷ ഒഴിവാകും

സൗദിയിൽ ബിനാമി വിരുദ്ധ നടപടികൾ ശക്തമായി തുടരുന്നതിനിടെയാണ് പബ്ലിക് പ്രൊസിക്യൂഷന്റെ പ്രഖ്യാപനം.

Update: 2022-11-09 19:13 GMT
Editor : abs | By : Web Desk
Advertising

സൗദി: ബിനാമി ബിസിനസിൽ ഏർപ്പെട്ടവർ സ്വയം വിവരങ്ങൾ വെളിപ്പെടുത്തി അതികൃതരെ സമീപിക്കുന്ന പക്ഷം ശിക്ഷ ഒഴിവാക്കി നൽകുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ. ബിനാമി ബിസിനസുകളിൽ ഏർപ്പെട്ടവർ ബന്ധപ്പെട്ട വകുപ്പുകൾ സ്ഥാപനം കണ്ടെത്തുന്നതിന് മുമ്പ് വെളിപ്പെടുത്തൽ നടത്തണമെന്നും പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. സൗദിയിൽ ബിനാമി വിരുദ്ധ നടപടികൾ ശക്തമായി തുടരുന്നതിനിടെയാണ് പബ്ലിക് പ്രൊസിക്യൂഷന്റെ പ്രഖ്യാപനം.

ഇത്തരം സ്ഥാപനങ്ങളെ ബന്ധപ്പെട്ട വകുപ്പ് അതികൃതർ കണ്ടെത്തുന്നതിന് മുമ്പായി വെളിപ്പെടുത്തൽ നടത്തിയാൽ ബിനാമി വിരുദ്ധ നിയമം അനുശാസിക്കുന്ന തടവ് ശിക്ഷയിൽ നിന്നും പിഴശിക്ഷയിൽ നിന്നും ഒഴിവാക്കി നൽകും. ഇത്തരക്കാർക്ക് നിയമാനുസൃതമുള്ള സകാത്ത് നികുതി വിഹിതങ്ങൾ ഒടുക്കേണ്ടി വരും. രാജ്യത്ത് ബിനാമി ബിസിനസുകൾ നിയമാനുസൃതമാർഗത്തിലേക്ക് മാറ്റാൻ നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇത് കഴിഞ്ഞ ഫെബ്രുവരി പകുതിയോടെ അവസാനിച്ചു. ശേഷം വ്യാപകമായ പരിശോധനകളാണ് രാജ്യത്തെങ്ങും നടത്തി വരുന്നത്.

സ്വദേശികൾ ഉൾപ്പെടെ നിരവധി വിദേശികൾ ദിനേന പിടിയിലാകുന്നുണ്ട്. ഇവർക്ക് അഞ്ച് വർഷം വരെ തടവും അൻപത് ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചാർത്തുന്നത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News