സൌദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; രണ്ട് ട്രക്കുകൾ പിടികൂടി
17,000 ത്തോളം നിരോധിത ഗുളികകളും പിടിച്ചെടുത്തു
ജിദ്ദ: രണ്ട് ട്രക്കുകളിലായി സൌദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്ക് മരുന്നുകളും നിരോധിക ഗുളികകളും പിടികൂടി. അഗ്നിശമന ഉപകരണങ്ങൾക്കുള്ളിലും ട്രക്കുകളുടെ രഹസ്യഭാഗങ്ങളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവ പിടികൂടിയത്. മയക്കുമരുന്ന് ഉപഭോക്താകളെ സൌദിയിൽ വെച്ച് അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
27 കിലോയിലധികം പരുന്ന ഷാബു മയക്കുമരുന്നും, 17,000 ത്തോളം നിരോധിത ഗുളികകളുമാണ് പിടികൂടിയത്. രണ്ട് ട്രക്കുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ബത്ഹ ചെക്ക് പോസ്റ്റിലെ ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റിയുടെ പരിശോധനയിൽ ഇവ കണ്ടെത്തുകയായിരുന്നു.
ട്രക്കിൽ സൂക്ഷിച്ചരിരുന്ന അഗ്നിശമന ഉപകരണത്തിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണു ഷാബു. ട്രക്കിൻ്റെ പ്രത്യേക ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ഗുളികകൾ കണ്ടെത്തിയത്. ഇവയുടെ സ്വീകർത്താക്കളെ അറസ്റ്റ് ചെയ്തതായി അതോറിറ്റി വ്യക്തമാക്കി. കള്ളകടത്ത് കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവർ അക്കാര്യം അറിയിക്കണമെന്ന് കസ്റ്റംസ് ടാക്സ് അതോറിറ്റി അറിയിച്ചു.