ഉംറ തീർഥാടകർ വിസ കാലാവധി​ അവസാനിക്കും മുമ്പ്​ മടങ്ങണം: ഹജ്ജ്​ ഉംറ മന്ത്രാലയം

ഉംറ വിസയിൽ എത്തുന്നവർക്കുള്ള താമസ കാലാവധി 30-ൽനിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട്. ഈ കാലയളവിൽ തീർഥാടകന് മക്ക, മദീന എന്നിവ കൂടാതെ സൗദിയിലെ മറ്റെല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

Update: 2022-10-29 17:52 GMT
Advertising

വിദേശ ഉംറ തീർഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചുപോകണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉംറ കർമങ്ങൾ പൂർത്തിയാക്കിയിരിക്കണം. ശേഷം രാജ്യത്ത് താമസിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്. ഉംറ വിസയിൽ എത്തുന്നവർക്കുള്ള താമസ കാലാവധി 30-ൽനിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട്. ഈ കാലയളവിൽ തീർഥാടകന് മക്ക, മദീന എന്നിവ കൂടാതെ സൗദിയിലെ മറ്റെല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തീർഥാടകന് സൗദി അറേബ്യയിലെ അന്താരാഷ്ട്രീയവും ആഭ്യന്തരവുമായ മുഴുവൻ വിമാനത്താവളങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും അനുവാദമുണ്ട്. എന്നാൽ രാജ്യത്ത് എത്തിയാൽ മന്ത്രാലയത്തിന്റെ 'നുസ്‌ക്' ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുകയും ഉംറക്കുള്ള പെർമിറ്റ് നേടുകയും ചെയ്യണം. വിനോദ സഞ്ചാരം, സന്ദർശനം, ഉംറ തുടങ്ങിയ ഏത് വിസയിലൂടെയും സൗദി അറേബ്യയിൽ പ്രവേശിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News