വാഹനാപകടം: ഉനൈസിന്റെ മൃതദേഹം സൗദിയിൽനിന്ന് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു വാഹനം വന്നിടിക്കുകയായിരുന്നു

Update: 2024-07-19 12:30 GMT
Advertising

ഉനൈസ: സൗദി അറേബ്യയിലെ അൽ ഖസീം ദരിയയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശി വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസിന്റെ (27) മൃതദേഹം ഇന്ന് രാത്രി 11.50 നുള്ള റിയാദ് -കാലിക്കറ്റ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.

ബ്രോസ്റ്റഡ് ഡെലിവറി നൽകി മടങ്ങുന്നതിടെ 17ന് ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഉനൈസ് തന്റെ വാഹനം പാർക്ക് ചെയ്ത് റോഡിന്റെ എതിർവശത്തെ പാർക്കിലുള്ളവർക്ക് ഡെലിവറി നൽകി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുമ്പോൾ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കാൻ ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി നേതൃത്വം നൽകി.

കല്ലൻ ഉസൈൻ - ഖദീജ ദമ്പതികളുടെ മകനാണ്. ജസീലയാണ് ഭാര്യ. ലസിൻ, ഖദീജത്തുൽ ലുജൈൻ എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ൽ, ജന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News