വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഗ്ലോബല്‍ ഗാവല്‍ ക്ലബ്ബ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു

ടീന്‍സ് എംപവര്‍ ലക്ഷ്യമാക്കിയാണ് പരിപാടി

Update: 2022-06-07 05:34 GMT
Advertising

സൗദി ടോസ്റ്റേമാസ്റ്റേഴ്സ് ഇന്റര്‍നാഷണലിന് കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി രൂപീകരിച്ച ഗ്ലോബല്‍ ഗാവല്‍ ക്ലബ്ബ് ജുബൈല്‍ ഘടകം പബ്ലിക് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ടീന്‍സ് എംപവര്‍ ലക്ഷ്യമിടുന്ന പരിപാടിയുടെ സംഘാടനവും നേതൃത്വവും വിദ്യാര്‍ഥികളാണ് നിര്‍വ്വഹിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കുട്ടികളിലെ സംവേദന കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും നേതൃപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നത്. ജുബൈലിലെ മുപ്പതോളം വിദ്യാര്‍ഥികളാണ് സംഘടാകര്‍. ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്‍ നാഷണലിന് കീഴിലാണ് പ്രവര്‍ത്തനം. ക്ലബ്ബിന്റെ ഗ്ലോബല്‍ ഗാവല്‍ കോണ്‍ഫറന്‍സ് ഈ മാസം ഇരുപത്തിയഞ്ചിന് ജുബൈലില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വിദ്യര്‍ഥികളെ മാത്സര്യങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും മുക്തമാക്കി തുല്യ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതായിരിക്കും പരിപാടികളെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ ആയിശ സഫയര്‍, ഫറാഷ ഫാത്തിമ, ചൈതന്യശ്രി, മുഹമ്മദ് ഉമൈര്‍, ഫറാസ് ജാബിര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News