സൗദിയുടെ തവക്കല്‍ന മൊബൈല്‍ ആപ്ലിക്കേഷന് യുണൈറ്റഡ് നേഷന്‍സ് പബ്ലിക് സര്‍വീസ് പുരസ്‌കാരം

പൊതു സേവന രംഗത്തെ വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന യു.എന്‍ വാര്‍ഷിക ഫോറത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

Update: 2022-06-24 17:23 GMT
Advertising

കോവിഡിനെ പ്രതിരോധിക്കാന്‍ സൗദി അറേബ്യ വികസിപ്പിച്ച തവക്കല്‍ന മൊബൈല്‍ ആപ്ലിക്കേഷന് യുണൈറ്റഡ് നേഷന്‍സ് പബ്ലിക് സര്‍വീസ് പുരസ്‌കാരം. പൊതു സേവന രംഗത്തെ വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന യു.എന്‍ വാര്‍ഷിക ഫോറത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സാങ്കേതിക ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതിലെ മികവ് മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കിയത്. സൗദി അറേബ്യ വികസിപ്പിച്ച് പൂര്‍ണ്ണ വിജയം കൈവരിച്ച തവക്കല്‍ന ആപ്ലിക്കേഷനാണ് പുരസ്‌കാരത്തിനര്‍ഹമായത്.

രണ്ടായിരത്തി ഇരുപത്തിരണ്ടിലെ യുണൈറ്റഡ് നേഷന്‍സ് പബ്ലിക് സര്‍വീസ് അവാര്‍ഡിന് തവക്കല്‍നയെ തെരഞ്ഞെടുത്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പൊതുസേവന രംഗത്തെ വിശിഷ്ട വ്യക്തികളെ അംഗീകരിക്കുന്ന വാര്‍ഷിക ഫോറത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

സൗദി കിരീടവകാശിയുടെ കീഴിലുള്ള സൗദി ഡാറ്റാ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോരിറ്റിയാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പുരസ്‌കാരം ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതായി അതോരിറ്റി പ്രസിഡന്‍റ് ഡോ. അബ്ദുല്ല ബിന്‍ ഷറഫ് അല്‍ഗാംദി പറഞ്ഞു. നേട്ടം രാജ്യത്തെ സാങ്കേതികവും ഡിജിറ്റലുമായി മേഖലകള്‍ക്ക് പ്രചോദനം പകരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News