വാറ്റ് പിഴ ഒഴിവാക്കല്‍ നടപടി 6 മാസത്തേക്ക് കൂടി തുടരും

സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയാണ് കാലാവധി നീട്ടിയത്

Update: 2022-11-30 17:27 GMT
Advertising

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നികുതിയിനത്തില്‍ ചുമത്തിയ പിഴകള്‍ ഒഴിവാക്കുന്നതിന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി അനുവദിച്ച സാവകാശം വീണ്ടും ദീര്‍ഘിപ്പിച്ചു. ആറ് മാസത്തേക്ക് കൂടിയാണ് കാലാവധി നീട്ടി നല്‍കിയത്. നാളെ മുതല്‍ മെയ് 31 വരെയാണ് പുതിയ കാലാവധി. നിലവിലെ ഇളവ് കാലം ഇന്ന് അവസാനിക്കാനിരിക്കെയാണ് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ പുതിയ പ്രഖ്യാപനം. അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും, സ്ഥാപനങ്ങള്‍ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പദ്ധതി പ്രഖ്യാപിച്ചത്. വാറ്റ് രജിസ്ട്രേഷന്‍ വൈകല്‍, നികുതി പണമടക്കാന്‍ വൈകല്‍, വാറ്റ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം, വാറ്റ റിട്ടേണ്‍ തിരുത്തല്‍, ഡിജിറ്റല്‍ ഇന്‍വോയിസിംഗുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധനകളില്‍ കണ്ടെത്തിയ നിയമലംഘനം തുടങ്ങിയവക്ക് ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതാണ് പദ്ധതി.

എന്നാല്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ആനുകൂല്യത്തില്‍ ഉള്‍പ്പെടില്ല. ഇളവ് കാലം നീട്ടി നല്‍കിയെങ്കിലും പരിശോധനകള്‍ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News