വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി; പരീക്ഷകൾക്ക് തുടക്കമായി
ദമ്മാം: വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ അഞ്ചാംഘട്ട പരീക്ഷകൾക്ക് തുടക്കമായി.
ദമ്മാം ഏരിയാതല ഉദ്ഘാടനം പഠന സിലബസ് അശ്വന്ത് വർമ്മക്ക് നൽകിക്കൊണ്ട് എഴുത്തുകാരൻ യൂസുഫ് കൊടിഞ്ഞി നിർവ്വഹിച്ചു.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി വിശുദ്ധ ഖുർആനിലെ സൂറ: നംല്, സൂറ: ഖസസ് അദ്ധ്യായങ്ങളാണ് അഞ്ചാം ഘട്ട പാഠ്യ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ദമ്മാം സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഓഡിറ്റോറിയത്തിൽ നടന്ന സിലബസ് പ്രകാശന ചടങ്ങിൽ ദമ്മാം ഏരിയ വെളിച്ചം കോഡിനേറ്റർ അൻഷാദ് കാവിൽ വെളിച്ചം പഠന പദ്ധതി വിശദീകരിച്ചു.
മുനീർ ഹാദി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നൗഷാദ് എം.വി കോഴിക്കോട്, ഇസ്ലാഹി സെൻ്റെർ പ്രസിഡൻ്റ് വഹീദുദ്ധീൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി നസ്റുള്ള അബ്ദുൾ കരീം സ്വാഗതവും ജോ. സെക്രട്ടറി മുജീബുറഹ്മാൻ കുഴിപ്പുറം നന്ദിയും പറഞ്ഞു.