സൗദിയില്‍ 1.5 ബില്യണ്‍ റിയാലിലധികം ചെലവില്‍ ജല, പരിസ്ഥിതി, കാര്‍ഷിക പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

Update: 2022-02-06 14:53 GMT
Advertising

1.5 ബില്യണ്‍ റിയാലിലധികം ചെലവില്‍ മേഖലയിലെ 21 ജല-പരിസ്ഥിതി-കാര്‍ഷിക പദ്ധതികള്‍ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍, പാരിസ്ഥിതിക-ജല-ഭക്ഷ്യ സുസ്ഥിരതയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരവധി സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപ്പുവെള്ളം ശുദ്ധീകരിച്ച് മേഖലയിലെ നഗരങ്ങളിലേക്കും ഗവര്‍ണറേറ്റുകളിലേക്കും ശുദ്ധമായ വെള്ളം വിതരണം ചെയ്യുന്നതിനും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനം, ഗതാഗതം, വിതരണ സംവിധാനം എന്നിവ ശക്തിപ്പെടുത്തുന്നതിനുമായി രണ്ട് പുതിയ കരാറുകളിലും ഒപ്പുവെച്ചതായി പരിസ്ഥിതി-ജല-കൃഷി മന്ത്രി അബ്ദു റഹ്‌മാന്‍ അല്‍ ഫദ്ലി അറിയിച്ചു.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള നേതൃത്വത്തിന്റെ നിരന്തരമായ താല്‍പ്പര്യത്തിന്റെ ഭാഗമാണ് ഈ പദ്ധതികളെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News