കേരളത്തില്‍ ജാതി സെന്‍സസ് ഉടന്‍ നടപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ് ആവശ്യപ്പെട്ടു

''പുതുതലമുറ രാഷ്ട്രീയ സംഘടനകള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും ഏറ്റെടുക്കേണ്ടിവരുന്നു.''

Update: 2023-11-29 19:28 GMT
Editor : Shaheer | By : Web Desk
Advertising

ദമാം: കേരളത്തില്‍ ജാതി സെന്‍സസ് ഉടന്‍ നടപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ് ആവശ്യപ്പെട്ടു. ദമാമില്‍ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ശക്തിപ്പെടുകയാണ്. പുതുതലമുറ രാഷ്ട്രീയ സംഘടനകള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും ഏറ്റെടുക്കേണ്ടിവരുന്നു. 'ഇന്‍ഡ്യ' മുന്നണി ജാതി സെന്‍സസിനെ രാഷ്ട്രീയ അജണ്ടയായി നിശ്ചച്ചത് ഈ സാഹചര്യത്തില്‍ കാണണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ് പറഞ്ഞു.

ദമാം പ്രവാസി വെല്‍ഫയര്‍ സംഘടിപ്പിച്ച നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിലാണ് പ്രാതിനിധ്യം വഹിക്കുന്നത് എന്ന് തിരിച്ചറിയാന്‍ ജാതി തിരിച്ചുള്ള സെന്‍സസ് അനിവാര്യമാണ്. വിവിധ സംസ്ഥാനങ്ങള്‍ സെന്‍സസ് നടപടികള്‍ ഇതനകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Full View

പ്രൊവിന്‍സ് പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം, ആക്ടിംഗ് പ്രസിഡന്റ് ജംഷാദ് അലി, റീജ്യണല്‍ പ്രസിഡന്റ് റഹീം തിരൂര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. അയ്മന്‍ സഈദ്, മുഹസിന്‍ ആറ്റശ്ശേരി, സലീം കണ്ണൂര്‍, ജമാല്‍ പയ്യന്നൂര്‍, ഹാരിസ് കൊച്ചി എന്നിവര്‍ നേതൃത്വം നല്‍കി.

Summary: Welfare Party State Vice President KA Shafeek has demanded that caste census be implemented in Kerala immediately

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News