ഷിഹാബ് ചോറ്റൂരിന്റെ കൂടെ നടന്നു കൊണ്ടിരിക്കെ കൂരാട് സ്വദേശി വാഹനം ഇടിച്ചു മരണപ്പെട്ടു

അൽ റാസ്സിൽ നിന്ന് 20 കിലോമീറ്റര്‍ അകലെ റിയാദ് ഖബറ വെച്ചാണ് അപകടം സംഭവിച്ചത്

Update: 2023-04-26 14:21 GMT
Editor : ubaid | By : Web Desk
Advertising

വണ്ടൂർ കൂരാട് കൂളിപറമ്പ് സ്വദേശി നൈവാതുക്കൽ അബ്ദുൽ അസീസ് (48) സൗദിയിലെ അൽഖസീം പ്രവിശ്യയിലെ അൽ റാസിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അൽ റാസിൽ നിന്ന് 20 കി.മീ അകലെ റിയാദ് അൽ ഖുബ്റ വെച്ചായിരുന്നു അപകടം നടന്നത്. 

അബ്ദുൽ അസീസ് അൽ റാസ് യൂനിറ്റ് ഐസിഎഫ് പ്രസിഡണ്ടായിരുന്നു. മക്കയിലേക്ക് നടന്നു പോകുന്ന ശിഹാബ് ചോറ്റൂരിനെ കാണാൻ പോയി മടങ്ങും വഴി റിയാദ്-മദീനാ ഹൈവേയിലെ എക്സിറ്റിൽ വെച്ചാണ് അപകടം സംഭവിച്ചത്. പിറകിൽ നിന്ന് വാഹനം വന്നിടിച്ചാണ് അപകടം എന്നുമറിയുന്നു.

അൽ റാസ് ജനറൽ ഹോസ്പിറ്റലിലാണ് മയ്യിത്ത് ഉള്ളത്. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങൾ തുടരുന്നു. നടപടി ക്രമങ്ങൾക്ക് അൽ റാസ് ഐസിഎഫ് നേതാക്കളും, കെഎംസിസി യൂണിറ്റ് കമ്മറ്റിയും നേതൃത്വം നൽകുന്നു. ഐസിഎഫ് പ്രതിനിധികളായ അബ്ബാസ്‌ സഖാഫി ആലിപറമ്പ്, ഫാറൂഖ് ഹാജി കരുനാഗപ്പള്ളി, സിദ്ദിഖ് കണ്ണൂർ എന്നിവരാണ് അൽറാസ് ജനറൽ ആശുപത്രിയിൽ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾക്ക് നേതൃത്വം കൊടുക്കുന്നത്.

ഭാര്യ: ഹഫ്സത്ത്, മക്കൾ: ശംസിയ, താജുദ്ദീൻ, മാജിദ്, മരുമകൻ: സൽമാൻ. റിയാദിലുള്ള മകളും ബന്ധുക്കളും അൽറാസിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയിലാണ്.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News