സിറിയന്‍, ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ശൈത്യകാല വസ്ത്രങ്ങള്‍ വിതരണം ചെയ്ത് സൗദി
4,120 പുതപ്പുകളും 2,069 ഷെല്‍ട്ടര്‍ ബാഗുകളും വിതരണം ചെയ്തപ്പോള്‍, 10,300 ഓളം പേര്‍ക്കാണ് ഈ സഹായത്തിന്റെ പ്രയോജനം ലഭിച്ചത്
ശൈത്യകാലം ശക്തിപ്രാപിച്ചതോടെ പ്രയാസമനുഭവിക്കുന്ന ജോര്‍ദാനിലെ ഹാഷിമിയ മേഖലയിലെ ദരിദ്ര കുടുംബങ്ങള്‍ക്കും സിറിയന്‍, ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കും ശൈത്യകാല വസ്ത്രങ്ങള്‍ വിതരണം ചെയ്ത് കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ തങ്ങളുടെ സഹായഹസ്തങ്ങള്‍ തുടരുന്നു.
അമ്മാന്‍, ബല്‍ഖ, ഇര്‍ബിദ്, ജെറാഷ്, മദാബ, കാരക്, തഫിലേ, മാന്‍ എന്നീ മേഖലകളിലായി 4,120 പുതപ്പുകളും 2,069 ഷെല്‍ട്ടര്‍ ബാഗുകളും വിതരണം ചെയ്തപ്പോള്‍, 10,300 ഓളം പേര്‍ക്കാണ് ഈ സഹായത്തിന്റെ പ്രയോജനം ലഭിച്ചത്.
പശ്ചിമേഷ്യയിലാകമാനം വലിയ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്കായി സൗദി കൈകൊള്ളുന്ന സഹായ പദ്ധതികളുടെ ഭാഗമായാണ് ഇപ്പോള്‍ സിറിയന്‍, ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കും ജോര്‍ദാനിലെ ദരിദ്ര കുടുംബങ്ങള്‍ക്കും ഇത്തരത്തില്‍ സഹായമൊരുക്കിയിരിക്കുന്നത്.
അല്‍പം ദിവസങ്ങള്‍ക്ക് മുന്‍പ് ഭക്ഷണവും വസ്ത്രങ്ങളും മറ്റുമായി കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ ആറു വിമാനങ്ങള്‍ അഫ്ഗാന്‍ ജനതയ്ക്ക് സഹായങ്ങളുമായി കാബൂളിലും പറന്നിറങ്ങിയിരുന്നു.