2024ൽ സൗദി അറേബ്യ 4.1 ശതമാനം വളർച്ച നേടുമെന്ന് ലോകബാങ്ക്

നേരത്തെ പ്രവചിച്ചിരുന്ന കുറഞ്ഞ വളര്‍ച്ച നിരക്ക് തിരുത്തിയാണ് ലോക ബാങ്ക് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്

Update: 2024-01-10 18:09 GMT
World Bank predicts that Saudi Arabia will grow by 4.1 percent in 2024
AddThis Website Tools
Advertising

രണ്ടായിരത്തി ഇരുപത്തിനാലില്‍ സൗദി അറേബ്യ നാല് ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ലോക ബാങ്കിന്റെ പ്രവചനം. നേരത്തെ പ്രവചിച്ചിരുന്ന കുറഞ്ഞ വളര്‍ച്ച നിരക്ക് തിരുത്തിയാണ് ലോക ബാങ്ക് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രാജ്യം സാമ്പത്തിക രംഗത്ത് സ്ഥിരതയും പുരോഗതിയും കൈവരിച്ചുവരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ലോകബാങ്ക് പുറത്തിറക്കിയ ഏറ്റവു പുതിയ റിപ്പോർട്ടിലാണ് സൗദിക്ക് വൻവളർച്ച നിരക്ക് പ്രവചിക്കുന്നത്. നടപ്പുസാമ്പത്തിക വർഷം 4.1 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തികവലോകന റിപ്പോർട്ട് പറയുന്നു. ലോക ബാങ്കിന്റെ തന്നെ നേരത്തെയുള്ള റിപ്പോർട്ടിനെ അപ്രസക്തമാക്കിയാണ് പുതിയ റിപ്പോർട്ട പുറത്ത് വിട്ടത്. കഴിഞ്ഞ് വർഷം ജൂണിൽ പ്രസിദ്ധീകരിച്ച റിപ്പോർ്ട്ടിൽ 2.3 ശതമാനം മാത്രമാണ് വളർച്ച് രേഖപ്പെടുത്തിയിരുന്നത്.

Full View

പുതിയ പ്രവചനം സൗദിയുടെ സാമ്പത്തിക ദൃഢതയിലും ആഗോള വിപണികൾ നൽകുന്ന അവസരങ്ങളെ മുതലെടുത്ത് വെല്ലുവിളികൾ നേരിടാനുള്ള കഴിവുകളെയും പ്രതിഫലിപ്പിക്കുന്നതായി സാമ്പത്തിക വിദഗദർ ചൂണ്ടികാട്ടി. കൂടുതൽ മെച്ചപ്പെട്ട വളർച്ച് വരും വർഷവും റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്. 2025ൽ വളർച്ച നിരക്ക് 4.2ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News