വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ ഘടകം ഇഫ്താർ സംഗമവും എഡ്യു അവാർഡും സംഘടിപ്പിച്ചു
നൂറിലധികം വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങൾ പങ്കെടുത്തു
ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ ഘടകം ഇഫ്താർ സംഗമവും എഡ്യു അവാർഡും സംഘടിപ്പിച്ചു. ദമ്മാം കാസ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നൂറിലധികം വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങൾ പങ്കെടുത്തു. പ്രൊവിൻസ് പ്രസിഡന്റ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു. യൂനിസിസ് കമ്പനി മാനേജിങ് ഡയറക്ടർ രാജു കുര്യൻ മുഖ്യാതിഥിയായി. വിദ്യാർഥികൾക്കുള്ള എഡ്യു അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ചെയർമാൻ അഷ്റഫ് ആലുവ, വിമൻസ് ഫോറം പ്രസിഡന്റ് ഷംല നജീബ് എന്നിവർ ആശംസകൾ നേർന്നു. രക്ഷാധികാരി മൂസക്കോയ, മിഡിൽ ഈസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ, റീജിയൻ ബിസിനസ്സ് ഫോറം എക്‌സിക്യൂട്ടീവ് ഷഫീക്, വൈസ് ചെയർമാൻ നവാസ് സലാഹുദ്ദിൻ, വൈസ് പ്രസിഡന്റുമാരായ സാമുവേൽ ജോൺസ്, അഭിഷേക് സത്യൻ, ട്രഷറർ അജീം ജലാലുദ്ദീൻ, ജോയിന്റ് സെക്രട്ടറി ദിലീപ് കുമാർ, ഗുലാം ഫൈസൽ, വിമൻസ് ഫോറം സെക്രട്ടറി അനു ദിലീപ്, വിമൻസ് ഫോറം ട്രഷറർ രതി നാഗ, പ്രേഗ്രാം കൺവീനർ ആസിഫ് കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി. നസ്‌റീൻ നവാസ് പരിപാടി നിയന്ത്രിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ദിനേശ് എൻ.കെ സ്വാഗതം പറഞ്ഞു.