റാസൽഖൈമയിൽ ഒരു വർഷത്തിനിടെ സസ്‌പെൻഡ് ചെയ്തത് 120 ഡ്രൈവിങ് ലൈസൻസുകൾ

Update: 2022-07-27 10:16 GMT
Advertising

റാസൽഖൈമയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 120 ഡ്രൈവിങ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തതായി റാസൽഖൈമ ട്രാഫിക് പൊലീസ് അറിയിച്ചു. ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തിയവരുടേയും 24ൽ കൂടുതൽ ബ്ലാക്ക് പോയിന്റുകൾ ലഭിച്ചവരുടേയും ലൈസൻസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

മൂന്ന് മാസത്തേക്കാണ് ഈ സസ്‌പെൻഷനെന്ന് സെൻട്രൽ ഓപ്പറേഷൻസ് ഡയരക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. മുഹമ്മദ് സയീദ് അൽ ഹമീദി പറഞ്ഞു. ബ്ലാക്ക് പോയിന്റുകളുടെ പരിധി 24 ആണ്. ഇത് മറികടക്കുന്നവർക്ക് ഇത്തരം നിയമനടപടികൾ തുടർന്നും നേരിടേണ്ടി വരും.

ഇത്രയും എണ്ണമോ അതിനടുത്തോ ബ്ലാക്ക് പോയിന്റുകൾ നേടിയവർക്ക് ആവശ്യമായ ബോധവത്ക്കരണ-പരിശീലന ക്ലാസുകൾ ഡ്രൈവിങ് സെന്ററുകളിൽനിന്ന് ലഭിക്കും. ഇത്തരം ആളുകൾ സ്വയം മുന്നോട്ടുവന്ന് പരിശീലന ക്ലാസുകളിൽ പങ്കെടുക്കണമെന്നും അൽ ഹമീദി അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News