അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇ.ഡി.ഇ സ്‌കാനര്‍ പരിശോധന നിര്‍ബന്ധം

വ്യക്തിഗത വിവരങ്ങളൊന്നും ശേഖരിക്കാതെയായിരിക്കും ഈ പരിശോധന

Update: 2021-12-16 14:39 GMT
Editor : Web Desk | By : Web Desk
Advertising

അബുദാബി: മറ്റു എമിറേറ്റുകളില്‍നിന്നുള്ളവര്‍ക്ക് ഈ മാസം 19, ഞായര്‍ മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനു ഇഡിഇ സ്‌കാനര്‍ പരിശോധന നിര്‍ബന്ധമാക്കി. എല്ലാ അതിര്‍ത്തികളിലുമെത്തുന്നവരെ ഇഡിഇ സ്‌കാനര്‍ പരിശോധന നടത്തി മാത്രമേ എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയൊള്ളുവെന്ന് അബുദാബി ദുരന്ത നിവാരണ സമിതിയാണ് അറിയിച്ചത്.

വ്യക്തിഗത വിവരങ്ങളൊന്നും ശേഖരിക്കാതെയായിരിക്കും ഈ പരിശോധന. ഫലം ഉടന്‍ അറിയാമെന്നതാണ് പരിശോധനയുടെ പ്രധാന സവിശേഷത. ഈ പരിശോധന പോസിറ്റീവായാല്‍ അവിടെ വച്ചുതന്നെ 20 മിനിറ്റിനകം ഫലമറിയാവുന്ന സൗജന്യ ആന്റിജന്‍ ടെസ്റ്റിനും യാത്രക്കാരെ വിധേയരക്കും. രോഗമില്ലെന്നു ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയൊള്ളു. രോഗം സ്ഥിരീകരിച്ചാല്‍ ക്വാറന്റീനിലേക്കു മാറ്റുകയും ചെയ്യും.

അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, മാളുകള്‍, സിനിമാ തിയറ്ററുകള്‍ തുടങ്ങിയ അബുദാബിയിലെ പൊതു ഇടങ്ങളിലെല്ലാം നിലവില്‍ ഇഡിഇ സ്‌കാനര്‍ പരിശോധന നടത്തുന്നുണ്ട്.

തുടര്‍ച്ചയായ കോവിഡ് പരിശോധനകളിലൂടെയും രോഗികളെയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിലൂടെയും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് ഉള്‍പ്പെടെ പ്രതിരോധ, മുന്‍കരുതല്‍ നടപടികളിലൂടെയും അബുദാബിയില്‍ രോഗവ്യാപന തോത് വലിയ അളവില്‍ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതു നിലനിര്‍ത്താനാണ് അതിര്‍ത്തിയില്‍ പുതിയ പരിശോധനാ സംവിധാനം നിര്‍ബന്ധമാക്കുന്നത്. നേരത്തെ അതിര്‍ത്തിയിലെ റാപ്പിഡ് പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ എമിറേറ്റില്‍ പ്രവേശിപ്പിച്ചിരുന്നുള്ളൂ. കോവിഡ് വ്യാപന തോത് കുറഞ്ഞതോടെയാണ് ആ നിയന്ത്രണം എടുത്തുകളഞ്ഞത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - Web Desk

contributor

By - Web Desk

contributor

Similar News