ജൂത റബ്ബി കൊല്ലപ്പെട്ട സംഭവം: അബൂദബിയിൽ മൂന്ന് ഉസ്‌ബെക് പൗരൻമാർ അറസ്റ്റിൽ
മണിക്കൂറുകൾക്കകം പ്രത്യേക അന്വേഷണ സംഘം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു
Update: 2024-11-25 11:08 GMT


അബൂദബി: അബൂദബിയിൽ ജൂത റബ്ബി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഉസ്‌ബെക് പൗരൻമാർ അറസ്റ്റിൽ. ചബാദ് റബ്ബി സ്വി കോഗന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവർ പിടിയിലായത്. പ്രതികളുടെ പേരുവിവരങ്ങൾ യു.എ.ഇ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു.

കൊല്ലപ്പെട്ട റബ്ബി
മൾഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബിയാണ് സ്വി കോഗൻ. യു.എ.ഇയിൽ താമസിക്കുന്ന ഇദ്ദേഹത്തെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് റബ്ബിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മണിക്കൂറുകൾക്കകം പ്രത്യേക അന്വേഷണ സംഘം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട റബ്ബിയുടെ സംസ്‌കാരം ഇസ്രായേലിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.