റമദാന്‍ ഇഫ്താര്‍ ഭക്ഷണപൊതി വിതരണം: മുന്നറിയിപ്പുമായി ദുബൈ ഔഖാഫ്

അനുമതിയില്ലാതെ ഭക്ഷണം വിതരണം ചെയ്താൽ 5000 മുതൽ 10000 ദിർഹം വരെയാണ്​ പിഴ

Update: 2023-03-17 18:20 GMT
Editor : ijas | By : Web Desk
Advertising

ദുബൈ: റമദാൻ മാസത്തിൽ ദുബൈയിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിന്​ മുൻകൂർ അനുമതി തേടണമെന്ന്​ നിർദേശം. ദുബൈ ഇസ്​‍ലാമിക്​ അഫയേഴ്സ്​ ആൻഡ്​ ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്‍റിൽ നിന്നാണ്​ അനുമതി വാങ്ങിക്കേണ്ടത്​. ഭക്ഷണത്തിന്‍റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമാണ്​ നടപടി. അർഹരിലേക്ക്​ ഭക്ഷണ പൊതി എത്തുന്നുവെന്ന്​ ഉറപ്പുവരുത്താനും വ്യത്യസ്ത സ്ഥലങ്ങളിൽ വിതരണം ചെയ്യാനും അനുമതി ഉപകരിക്കും.

അനുമതിയില്ലാതെ ഭക്ഷണം വിതരണം ചെയ്താൽ 5000 മുതൽ 10000 ദിർഹം വരെയാണ്​ പിഴ. 30 ദിവസം മുതൽ ഒരു വർഷം വരെ തടവും ലഭിച്ചേക്കാം. ഈ വർഷം ഇതുവരെ 22 ഇഫ്താർ ടെന്‍റുകൾക്കും 300 ഇഫ്താർ ടേബിളുകൾക്കും അനുമതി നൽകിയിട്ടുണ്ട്​. എക്സ്പോ സിറ്റിയിൽ 1000 പേർ പ​ങ്കെടുക്കുന്ന ഗ്രൂപ്പ്​ ഇഫ്താറും നടത്തും. ഇസ്​‍ലാമിക്​ അഫയേഴ്​സിന്‍റെ വെബ്​സൈറ്റ് വഴിയാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്​. സർവീസ്​ എന്ന ഭാഗത്ത്​ അപേക്ഷിക്കാനുള്ള വിൻഡോ വൈകാതെ തുറക്കും. ഏത്​ മേഖലയിലാണ്​ ഭക്ഷണം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ഇവിടെ ചേർക്കണം. ഒരേ സ്​ഥലത്ത്​ ഒരുപാട്​ പേര്‍ ഭക്ഷണം വിതരണം ചെയ്യാതിരിക്കാനാണ്​ നടപടി. അതേ സ്​ഥലത്ത്​ മറ്റുള്ളവർ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ മറ്റ്​ മേഖലകൾ നിർദേശിക്കും. 800600 എന്ന ഫോൺ നമ്പറിൽ വിളിച്ചും അനുമതി തേടാം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News