മലിനീകരണം തടയുന്നതിൽ ദുബൈക്ക് നേട്ടം; ഹെവി വാഹനങ്ങൾ മാതൃകയെന്ന് ആർ.ടി.എ

ഒരാഴ്ച നീണ്ട പരിശോധനയിൽ 98 ശതമാനം വാഹനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തി

Update: 2024-01-03 18:49 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: മലിനീകരണം കുറക്കാൻ​ നിർണയിച്ച നിർദേശങ്ങൾ പാലിക്കുന്നതിൽ മിക്ക വാഹന ഉടമകളും മാതൃകാപരമായ രീതിയാണ് ​പിന്തുടരുന്നതെന്ന്​ ദുബൈ റോഡ്​ഗതാഗത അതോറിറ്റി.

ഒരാഴ്ച നീണ്ട പരിശോധനയിൽ 98ശതമാനം വാഹനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തി. ആർ.ടി.എയിലെ ലൈസൻസിങ്​ ആക്ടിവിറ്റീസ്​ മോണിറ്റററിങ്​ വകുപ്പിന്‍റെ ഫീൽഡ് ​ടീമംഗങ്ങളാണ്​ പരിശോധനയും ബോധവൽകരണവും നടത്തിയത്​.

ദുബൈ പൊലീസ്​ ട്രാഫിക്​ വിഭാഗവുമായും എമിറേറ്റ്സ് ​ട്രാൻസ്​പോർട്ടുമായും സഹകരിച്ചാണ് ആർ.ടി.എ പരിശോധന നടത്തിയത്​. ഹെവി വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മലിനീകരണത്തെ കുറിച്ച്​ ബോധവൽകരിക്കുകയെന്നതാണ്​ കാമ്പയിനിലൂടെ ലക്ഷ്യംവെച്ചത്​. ദുബൈയിലെ വിവിധ റോഡുകളിലും സ്ട്രീറ്റുകളിലുമാണ്​പരിശോധനകൾ നടന്നത്​. ആർ.ടി.എയുടെ ലക്ഷ്യങ്ങളുടെ ഭാഗമായ സുസ്ഥിരത, ആരോഗ്യം, സുരക്ഷ എന്നിവ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്​കാമ്പയിൻ രൂപപ്പെടുത്തിയത്​.

ചരക്ക്​ ഗതാഗത ട്രക്കുകൾ അടക്കം കാർബൺ പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ടെന്ന് ​ലൈസൻസിങ്​ ആക്ടിവിറ്റീസ്​ മോണിറ്റററിങ് ​വകുപ്പ്​ഡയറക്ടർ ഈസ അൽ അമീരിപറഞ്ഞു. പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനും റോഡ്​സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആർ.ടി.എ വിവിധ കാമ്പയിനുകൾ നടത്തിവരുന്നുണ്ട്​. ഇതിലൂടെ രാജ്യത്തിന്‍റെ സുസ്ഥിരതാ പദ്ധതികളെ ശക്തിപ്പെടുത്തുകയും പരിസ്ഥിതി വെല്ലുവിളികളെ നേരിടുകയുമാണ് ​ലക്ഷ്യമിടുന്നത്​.

Full View

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News