ദുബൈ സഫാരി പാർക്ക് മൂന്ന് മാസത്തേക്ക് അടച്ചു
വേനൽ ശക്തമായതിനാൽ മൃഗങ്ങളെ സംരക്ഷിക്കാനായാണ് പാർക്ക് അടച്ചത്
ദുബൈ സഫാരി പാർക്ക് മൂന്ന് മാസത്തേക്ക് അടച്ചു. വേനൽ ശക്തമായതിനാൽ മൃഗങ്ങളെ സംരക്ഷിക്കാനായാണ് പാർക്ക് അടച്ചത്. ഇനി സെപ്റ്റംബറിലാണ് പാർക്ക് വീണ്ടും തുറക്കുക. സഫാരി പാര്‍ക്ക് അടച്ചിടുന്ന കാലയളവിൽ മൃഗങ്ങൾക്ക് സ്വാഭാവിക ആവാസ വ്യവസ്ഥയിൽ താമസിക്കാനുള്ള സൗകര്യമൊരുക്കും.
ഈ സമയത്ത് സേവനങ്ങൾ നവീകരിക്കാനും മൃഗങ്ങളുടെ താമസസ്ഥലങ്ങൾ മെച്ചപ്പെടുത്താനും പാർക്കിൽ നടപടികളും അറ്റകുറ്റപണികളും നടത്തുമെന്ന് ദുബൈ നഗരസഭ അറിയിച്ചു.
119 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ ആയിരക്കണക്കിന് മൃഗങ്ങളും പക്ഷികളുമുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നിലവിലെ സീസൺ ആരംഭിച്ചത്. ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, എക്സ്പ്ലോറര്‍ വില്ലേജ് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്ന പാർക്കിൽ അറേബ്യൻ ഡെസർട്ട് സഫാരിക്കും അവസരമുണ്ട്. മികച്ച സീസണാണ് കടന്നുപോയതെന്നും ദുബൈ മുനിസിപ്പാലിറ്റി വിലയിരുത്തി.