യു.എ.ഇ-ഒമാൻ തീരത്ത് ഭൂചലനം
ഒമാനിലെ കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം
Update: 2024-05-29 16:52 GMT
ദുബൈ: യു.എ.ഇ-ഒമാൻ തീരത്ത് ഭൂചലനം. ഇന്ന് പുലർച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. ആദ്യത്തേത് 3.1 ഉം അടുത്തത് 2.8 ഉം തീവ്രത രേഖപ്പെടുത്തി. പുലർച്ചെ യു.എ.ഇ സമയം 12:12 നും 1:53 നുമാണ് ഭൂചലനമുണ്ടായതെന്ന് യു.എ.ഇ ദേശീയ ഭൗമപഠനകേന്ദ്രം അറിയിച്ചു.
ഒമാനിലും യു.എ.ഇയിലെ റാസൽഖൈമയിലും പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാനിലെ കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.