സാമ്പത്തികമുന്നേറ്റം; യു.എ.ഇയും സൗദിയും കുതിക്കുന്നു, തൊഴിൽ വിപണിക്കും നല്ലകാലം

എണ്ണ, എണ്ണയിതര മേഖലകളിലെ മുന്നേറ്റമാണ്​ ഇരു രാജ്യങ്ങൾക്കും തുണയായത്

Update: 2023-07-05 18:43 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: നാലു വർഷത്തിനിടയിലെ ഏറ്റവും മികച്ച സാമ്പത്തിക സ്​ഥിതിയിൽ യു.എ.ഇയും സൗദി അറേബ്യയും. രണ്ടിടങ്ങളിലും തൊഴിൽ വിപണിയിൽ ഏറ്റവും അനുകൂല സാഹചര്യമാണ്​ നിലവിലുള്ളതെന്നും എസ്​ ആന്റ് പി ഗ്ലോബൽ പർച്ചേസിങ്​ മാനേജേഴ്​സ്​ സൂചികാ സർവേ റിപ്പോർട്ട്​ വെളിപ്പടുത്തി. എണ്ണ, എണ്ണയിതര മേഖലകളിലെ മുന്നേറ്റമാണ്​ ഇരു രാജ്യങ്ങൾക്കും തുണയായത്​. 

കോവിഡാനന്തരം ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക സ്​ഥിതിയാണ്​ കഴിഞ്ഞ മാസം ഇരു രാജ്യങ്ങളിലും പ്രകടമായതെന്ന്​ റിപ്പോർട്ട്​ വിശദീകരിക്കുന്നു. പുതിയ ബിസിനസ്​ ഓർഡറുകൾ എല്ലാ കമ്പനികൾക്കും ധാരാളമായി ലഭിക്കുന്നുണ്ട്​. സൂചികാ സർവേയിൽ മെയ്​ മാസത്തിലെ 58.5ൽ നിന്ന്​ ജൂണിൽ സൗദിയുടെ നില 59.6 ലേക്ക്​ ഉയർന്നു. യു.എ.ഇയുടെത്​ 55.5ൽ നിന്ന്​ 56.9 ലേക്കും ഉയർന്നു.

റിയാദ്​ ബാങ്കി​ന്റെ സർവേ റിപ്പോർട്ടിലും സൗദിയുടെ സാമ്പത്തിക പുരോഗതി വ്യക്​തമാണ്​. സൗദി അറേബ്യക്കും യു.എ.ഇക്കും എണ്ണവിപണിയിൽ നിന്ന്​ വലിയ സാമ്പത്തിക നേട്ടം രൂപപ്പെടുത്താനായി. ഇതോടൊപ്പം എണ്ണയിതര വിപണിയിലും അപ്രതീക്ഷിത വരുമാനനേട്ടമാണുള്ളത്​.

അതേസമയം എണ്ണവില ഇനിയും ഇടിയുന്ന പക്ഷം ഇരു സമ്പദ്​ ഘടനക്കും അത്​ ക്ഷീണം വരുത്തും. സാമ്പത്തിക വളർച്ച ഏറ്റവും തുണയായി മാറുന്നത്​ തൊഴിൽ വിപണിക്കാണ്​. ആയിരക്കണക്കിന്​ പുതിയ തൊഴിലവസരങ്ങളാണ്​ രണ്ട്​ രാജ്യങ്ങളിലും രൂപപ്പെട്ടിരിക്കുന്നത്​. യു.എ.ഇയിൽ എമിറേറ്റ്​ ഗ്രൂപ്പ്​ മാത്രം 2022-23 കാലയളവിലായി പതിനായിരക്കണക്കിന്​ പുതിയ റിക്രൂട്ട്​മെന്റാണ്​ നടത്തിയത്​. സാമ്പത്തിക സ്​ഥിതി നിലവിലെ സ്വഭാവത്തിൽ തുടരുകയാണെങ്കിൽ റിക്രൂട്ട്​മെന്റ്​ രംഗത്ത്​ ഇനിയും വൻ ഉണർവിനാണ്​ സാധ്യതയെന്നും സാമ്പത്തിക ഏജൻസികൾ വ്യക്​തമാക്കുന്നു. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News