കള്ളപ്പണം തടയാനുള്ള നടപടിയിൽ വീഴ്ച; ധനകാര്യ സ്ഥാപനം പീപ്പിളിന് പിഴ
17 ലക്ഷം ദിർഹം പിഴ ഈടാക്കും
Update: 2023-10-05 01:55 GMT


ധനകാര്യ സേവന സ്ഥാപനമായ പീപ്പിളിനെതിരെ യുഎഇയിൽ നടപടി. കള്ളപണം വെളുപ്പിക്കുന്നത് തടയാനുള്ള നടപടികളിൽ വീഴ്ച വരുത്തിയതിനാണ് ഫിനാൻഷ്യൽ സർവീസസ് റെഗുലേറ്ററി അതോറിറ്റി വൻതുക പിഴ ശിക്ഷ വിധിച്ചത്.
17 ലക്ഷം ദിർഹത്തിലേറെ പിഴയടക്കാനാണ് ഉത്തരവ്. അനധികൃത പണമിടപാട് തടയാൻ പീപ്പിൾ കമ്പനി സ്വീകരിച്ച നടപടികൾ അപര്യാപ്തമാണെന്നും, നിർദേശങ്ങൾ മറികടന്നാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും അതോറിറ്റി വിലയിരുത്തി.
മൊബൈൽ ആപ്പുകൾ വഴി പണമിടപാട് നടത്താൻ സൗകര്യമൊരുക്കുന്ന കമ്പനിയാണ് പീപ്പിൾ.