അബൂദബിയിലേക്കും ഇന്ത്യൻ യാത്രക്കാര്‍ എത്തിത്തുടങ്ങി

ഇന്നലെ കേരളത്തിൽ നിന്നുൾപ്പെടെ ആറ്​ വിമാനങ്ങളാണ്​ അബൂദബിയിൽ എത്തിയത്​.

Update: 2021-08-08 04:15 GMT
Advertising

ദുബൈ, ഷാർജ വിമാനത്താവളങ്ങൾക്ക്​ പിന്നാലെ അബൂദബിയിലേക്കും ഇന്ത്യൻ യാത്രികർ എത്തിത്തുടങ്ങി. ഇന്നലെ കേരളത്തിൽ നിന്നുൾപ്പെടെ ആറ്​ വിമാനങ്ങളാണ്​ അബൂദബിയിൽ എത്തിയത്​.

ആഗസ്​റ്റ്​ അഞ്ച്​ മുതൽ ദുബൈയിലേക്കും ഷാർജയിലേക്കും വിമാനങ്ങൾ എത്തിയിരുന്നെങ്കിലും അബൂദബിയിലേക്ക്​ സർവീസ്​ തുടങ്ങിയിരുന്നില്ല. നിലവിൽ കേരളത്തിൽ നിന്ന്​ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന്​ മാത്രമാണ്​ അബൂദബിയിലേക്ക്​ സർവീസുള്ളത്​.

ശനിയാഴ്​ച കൊച്ചിയിൽ നിന്നെത്തിയ വിമാനത്തിൽ യാത്രക്കാരുടെ എണ്ണം താരതമ്യേന വളരെ കുറവായിരുന്നു. എന്നാൽ 5.14ന് കൊച്ചിയിൽ നിന്നെത്തിയ ഇ.വൈ. 281 വിമാനത്തിലെത്തിയ എല്ലാ യാത്രക്കാരെയും അബൂദബിയിലെ റസീൻ ക്വാറൻറീൻ കോംപ്ലക്‌സിലേക്ക് മാറ്റി. 10 ദിവസം ഇവർ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണം.

അതിനിടെ ദുബൈ, അബൂദബി വിസക്കാർക്ക്​ അതാത്​ വിമാനത്താവളങ്ങളിലേക്ക്​ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്ന നിയമം നേരത്തെ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത ആയിരങ്ങളെ ദുരിതത്തിലാക്കി. ഇതോടെ മറ്റ്​ എമിറേറ്റിലുള്ളവർ ഷാർജയിലേക്കോ റാസൽഖൈമയിലേക്കോ ടിക്കറ്റെടുക്കേണ്ടി വരും. ആഗസ്​ത് അഞ്ചിന്​ മുൻപെടുത്ത പെർമിഷൻ ജി.ഡി.ആർ.എഫ്​.എ അംഗീകരിക്കില്ലെന്നും പുതിയ പെർമിഷൻ എടുക്കണമെന്നും അധികൃതർ അറിയിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News