ഐ.ടിയിൽ ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും; ട്രേഡ് കമീഷണറായി അഡ്വ. സുധീർബാബു നിയമിതനായി

ആറുവർഷത്തിനകം ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി വ്യാപാരം പതിനായരം കോടി ഡോളറിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾക്ക് ഊർജം പകരുകയാണ് ട്രേഡ് കമീഷണറുടെ ദൗത്യം

Update: 2024-10-17 09:25 GMT
Advertising

ദുബൈ: ഐ.ടി മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണം കൂടുതൽ ശക്തമാക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ഇന്ത്യയുടെ ട്രേഡ് കമീഷണറായി യു.എ.ഇയിൽ നിയമതിനായ അഡ്വ. സുധീർ ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുബൈ അൽത്വവാറിൽ ട്രേഡ് കമീഷണറുടെ ഓഫീസ് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദേശകാര്യമന്ത്രാലയം, കേന്ദ്ര ധനകാര്യവകുപ്പ് എന്നിവയുടെ അംഗീകാരത്തോടെ ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷനന്റെ ജി.സി.സി കൗൺസിലാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ അഡ്വ. സുധീർ ബാബുവിനെ യു.എ.ഇയിലെ ട്രേഡ് കമീഷണറായി നിശ്ചയിച്ചത്. ഐ.ടി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളുടെ സഹകരണം ശക്തമാക്കുന്നതിനായിരിക്കും മുൻഗണനയെന്ന് അഡ്വ. സുധീർ ബാബു പറഞ്ഞു.

ആറുവർഷത്തിനകം ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി വ്യാപാരം പതിനായരം കോടി ഡോളറിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾക്ക് ഊർജം പകരുകയാണ് ട്രേഡ് കമീഷണറുടെ ദൗത്യം. ഇതിനായി ദുബൈ അൽത്വവാറിൽ ഓഫീസ് തുറക്കും. ആദ്യമായാണ് യു.എ.ഇയിലേക്ക് ഇന്ത്യ പ്രത്യേക ട്രേഡ് കമീഷണറെ നിശ്ചയിക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News