ആരോഗ്യമേഖലയിലെ സ്വദേശിവൽരണം; നിർദേശവുമായി അബൂദബി ആരോഗ്യവകുപ്പ്

രണ്ടുവർഷത്തിനകം 5000 യു.എ.ഇ സ്വദേശികൾക്ക് തൊഴിൽ നൽകണമെന്നാണ് അബൂദബി ആരോഗ്യവകുപ്പിൻ്റെ നിർദേശം

Update: 2023-07-10 21:46 GMT
Advertising

അബൂദബിയിലെ ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ഊർജിതമാക്കാൻ നിർദേശം. രണ്ടുവർഷത്തിനകം 5000 യു.എ.ഇ സ്വദേശികൾക്ക് തൊഴിൽ നൽകണമെന്നാണ് അബൂദബി ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. അബൂദബിയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവക്കാണ് ആരോഗ്യ വകുപ്പ് സ്വദേശി വൽകണത്തിന് പുതിയ ലക്ഷ്യം നൽകിയിരിക്കുന്നത്.

ഡോക്ടർ, നഴ്‌സ്, മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണൽ തസ്തികകൾ എന്നിവക്ക് പുറമേ, ഈ മേഖലയിലെ അക്കൗണ്ടിങ്, ഫിനാൻസ്, എച്ച് ആർ, ലീഗൽ ഒഴിവുകളിലും യു എ ഇ സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. 2025 നുള്ളിൽ 5000 സ്വദേശികൾക്ക് ആരോഗ്യമേഖലയിൽ ജോലി നൽകണം എന്ന് നിർദേശിക്കുന്നുണ്ടെങ്കിലും ഓരോ ആശുപത്രിയും, സ്ഥാപനങ്ങളും എത്ര വീതം സ്വദേശികളെ നിയമിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല.

സ്വദേശിവൽകരണം ഊർജിതമാക്കാൻ നടപ്പാക്കുന്ന തവ്തീൻ പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. യോഗ്യതയുള്ള സ്വദേശി മെഡിക്കൽ പ്രൊഫഷണലുകളെ നിലനിർത്താനും, ആഗോള ആരോഗ്യ മേഖലയിൽ അബൂദബിയുടെ സ്ഥാനം ശക്തമാനും ഇത് ലക്ഷ്യമിടുന്നതായി വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്ക് നാഫിസ് പദ്ധതി പ്രകാരമുള്ള പരിശീലനവും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News