ദുബൈ-അബൂദബി അതിര്‍ത്തിയില്‍ ഇന്റര്‍നാഷണല്‍ പാസഞ്ചര്‍ സെന്റര്‍ സജീവം

അബൂദബിയുടെ ഗ്രീന്‍ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍ ആവശ്യമില്ല

Update: 2021-07-22 04:02 GMT
Advertising

വിദേശത്ത് നിന്ന് യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ വിമാനത്താവളത്തില്‍ ഇറങ്ങി അബൂദബിയിലേക്ക് വരുന്ന പ്രവാസികളെ സഹായിക്കാന്‍ അബൂദബി- ദുബൈ അതിര്‍ത്തിയില്‍ ഇന്റര്‍നാഷണല്‍ പാസഞ്ചര്‍ സെന്റര്‍ സജീവമായി. ക്വാറന്റയിനില്‍ കഴിയേണ്ടവരെ നിരീക്ഷിക്കാന്‍ യാത്രക്കാര്‍ക്ക് ഇവിടെനിന്ന് കൈയില്‍ ജി.പി.എസ് ഉപകരണം ധരിപ്പിക്കും.

ദുബൈ-അബൂദബി അതിര്‍ത്തിയായ ഗന്തൂത്തിലാണ് ഇന്റര്‍നാഷണല്‍ പാസഞ്ചര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് എമിറേറ്റിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇറങ്ങി അബൂദബിയിലേക്ക് പോകുന്ന യാത്രക്കാര്‍ ഈ കേന്ദ്രത്തിലെത്തി അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കണം. അബൂദബിയുടെ ഗ്രീന്‍ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍ ആവശ്യമില്ല. പക്ഷെ, ആറാം ദിവസവും പന്ത്രണ്ടാം ദിവസവും ഇവര്‍ പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണം.

എന്നാല്‍ ഗ്രീന്‍ലിസ്റ്റിന് പുറത്തെ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ ആറ് ദിവസവും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ 12 ദിവസം ക്വാറന്റയിനില്‍ കഴിയണം. പതിനൊന്നാമത്തെ ദിവസം ഇവര്‍ പി.സി.ആര്‍ പരിശോധനക്കും വിധേയമാകണം.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News