തെറ്റിദ്ധാരണ പരത്തുന്ന പരസ്യം: യു.എ.ഇയിൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ

ഉൽപന്നങ്ങൾക്ക് ഇല്ലാത്ത ഗുണമേൻമ പറഞ്ഞ് പരസ്യം ചെയ്താൽ തടവ് ശിക്ഷയും ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

Update: 2023-03-11 18:31 GMT
Advertising

യു.എ.ഇയിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം പരസ്യം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഉൽപന്നങ്ങൾക്ക് ഇല്ലാത്ത ഗുണമേൻമ പറഞ്ഞ് പരസ്യം ചെയ്താൽ തടവ് ശിക്ഷയും ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ഇന്റർനെറ്റും, സോഷ്യൽ മീഡിയ, ഇലക്ട്രോണിക് മീഡിയ എന്ന് വേണ്ട ഏത് മാധ്യമങ്ങൾ വഴിയും ,തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഇരുപതിനായിരം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇക്കാര്യം വ്യക്തമാക്കി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ബോധവത്കരണ വീഡിയോയും പുറത്തിറക്കി.

Full View

തെറ്റിദ്ധാരണ പരത്തുന്നവിധം ഉൽപന്നങ്ങൾ പ്രോമോട്ട് ചെയ്യുന്നതും, അവയുടെ ഇടനിലക്കാരായി വിൽപന പ്രോൽസാഹിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. യു എ ഇ അംഗീകരിച്ചിട്ടില്ലാത്ത ഡിജിറ്റൽ കറൻസി, ഡിജിറ്റിൽ സ്വത്തുക്കൾ തുടങ്ങിയവ പ്രത്യേക ലൈസൻസില്ലാതെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. സൈബർ കുറ്റകൃത്യമായി കണക്കാക്കിയാണ് ഇവക്ക് ശിക്ഷ നൽകുകയെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News