ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഇനി മൊബൈൽ ഐ ടെസ്റ്റിങ് സംവിധാനം

ഡിജിറ്റൽ സംവിധാനം വഴി പ്രത്യേകം അപേക്ഷിച്ചാൽ ഈ പരിശോധനാ വാഹനം അപേക്ഷകൻ ആവശ്യപ്പെടുന്ന സ്ഥലത്തെത്തും

Update: 2022-08-03 05:10 GMT
Advertising

ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ കണ്ണ് പരിശോധനാ സംവിധാനം ഇനി അപേക്ഷകന്റെ അരികിലെത്തും. ലൈസൻസ് നൽകുന്ന നടപടികൾ ഡിജിറ്റൽവത്കരിക്കുന്നതിന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അവതരിപ്പിച്ച ക്ലിക്ക് ആൻഡ് ഡ്രൈവ് പദ്ധതിയുടെ ഭാഗമായാണ് പുതിയ സൗകര്യം.

ആദ്യഘട്ടത്തിൽ അൽജാബിർ ഒപ്ടിക്കൽസുമായി ചേർന്നാണ് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മൊബൈൽ ഐ ടെസ്റ്റിങ് സേവനം ആരംഭിക്കുന്നത്. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഒരുങ്ങുന്നത്.


 


ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനും ലൈസൻസ് പുതുക്കാനും അപേക്ഷകൻ ആദ്യം കാഴ്ചശക്തി പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. ഡിജിറ്റൽ സംവിധാനം വഴി പ്രത്യേകം അപേക്ഷിച്ചാൽ ഈ പരിശോധനാ വാഹനം അപേക്ഷകൻ ആവശ്യപ്പെടുന്ന സ്ഥലത്തെത്തും. കണ്ണ് പരിശോധിച്ച് ലൈസൻസ് പുതുക്കുന്ന നടപടികൾ പെട്ടെന്ന് പൂർത്തിയാക്കാം.

അടുത്തഘട്ടത്തിൽ കൂടുതൽ ഒപ്ടിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം വാഹനങ്ങൾ പുറത്തിറക്കും. ഡിജിറ്റൽവത്കരണം 92 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും ലൈസൻസ് ഡെലിവറി സമയം 20 മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെയായി കുറക്കാനായിട്ടുണ്ടെന്നും ആർ.ടി.എ ചെയർമാൻ മതാർ അൽതായർ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News