പെരുന്നാൾ; 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് കൂടുതൽ എമിറേറ്റുകൾ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരമാവധി അഞ്ച് ദിവസമേ അവധി ലഭിക്കൂ.

Update: 2022-04-23 19:02 GMT
Editor : Nidhin | By : Web Desk
Advertising

യുഎഇയിലെ കൂടുതൽ എമിറേറ്റുകൾ ഒമ്പത് ദിവസം നീണ്ട പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഷാർജക്ക് പിന്നാലെ ഇന്ന് ദുബൈ, അബൂദബി, റാസൽഖൈമ എമിറേറ്റുകളാണ് സർക്കാർ ജീവനക്കാർക്ക് മെയ് ഒമ്പത് വരെ അവധി പ്രഖ്യാപിച്ചത്. സ്വകാര്യ ജീവനക്കാർക്ക് പരമാവധി അഞ്ച് ദിവസമേ അവധി ലഭിക്കൂ.

യു.എ.ഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കാണ് മന്ത്രിസഭ ആദ്യം ഒരാഴ്ചയിലേറെ നീളുന്ന പെരുന്നാൾ അവധി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഷാർജ എമിറേറ്റ് സർക്കാർ ജീവനക്കാർക്ക് മെയ് ഒമ്പത് വരെ അവധി ലഭിക്കുന്ന വിധം പ്രഖ്യാപനം നടത്തി. ഇതിന്റെ ചുവട് പിടിച്ച് ഇന്ന് ദുബൈ, അബൂദബി, റാസൽഖൈമ സർക്കാറുകളും തങ്ങളുടെ ജീവനക്കാർക്ക് സമാനമായ അവധി പ്രഖ്യാപിക്കുകയായിരുന്നു.

മെയ് ആറ് വരെയാണ് സർക്കാർ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഏഴ്, എട്ട് തീയതികൾ ശനിയും ഞായറും ആയതിനാൽ ആകെ ഒമ്പത് ദിവസം അവധി ലഭിക്കും. മെയ് ഒന്നിനാണ് പെരുന്നാൾ എങ്കിൽ മൂന്ന് വരെയും രണ്ടിനാണ് പെരുന്നാൾ എങ്കിൽ നാല് വരെയും അവധി നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പുതിയ അറിയിപ്പ് പ്രകാരം പെരുന്നാൾ ഏത് ദിവസമാണെങ്കിലും മെയ് ആറ് വരെ അവധിയായിരിക്കും. മെയ് ഒമ്പത് മുതൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. അതേസമയം, സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരത്തെ പ്രഖ്യാപിച്ച നാലോ അഞ്ചോ ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News