ഓൺലൈൻ പെൺവാണിഭത്തിനും ലൈംഗികവൃത്തിക്കും യു.എ.ഇയിൽ കടുത്ത ശിക്ഷ
Update: 2022-03-14 13:54 GMT
ഓൺലൈൻ പെൺവാണിഭത്തിനും ലൈംഗികവൃത്തിക്കും യു.എ.ഇയിൽ കടുത്ത ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 25,000 ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. കൂടാതെ തടവ് ശിക്ഷയും ലഭിച്ചേക്കാമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഓൺലൈൻ ലൈംഗിക വ്യാപാരത്തിന്റെ ഇരകളെങ്കിൽ തടവ് അഞ്ചുവർഷം വരെ നീളും. കമ്പ്യൂട്ടർ ശൃംഖലകളും വിവര സാങ്കേതികവിദ്യകളും ഉപയോഗിച്ച് ലൈംഗിക വൃത്തിക്ക് പ്രേരിപ്പിക്കുന്നതും, അതിന്റെ ഭാഗമാകുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റൃത്യമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.