ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മത്സരത്തിൽ സൗദി അറേബ്യയുടെ ലോറൽ റിവർ ജേതാവ്
12 മില്യൺ ഡോളറാണ് സമ്മാനം
Update: 2024-03-30 18:11 GMT
ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബായ് വേൾഡ് കപ്പിൽ സൗദി അറേബ്യയുടെ ലോറൽ റിവർ ജേതാവായി. 12 മില്യൺ ഡോളറാണ് സമ്മാനം. ഐറിഷുകാരൻ ടൈഗ് ഓഷെ ആയിരുന്നു ലോറൽ റിവറിന്റെ ജോക്കി. ദുബൈ മെയ്ദാൻ റേസ്‌കോഴ്സിൽ നടന്ന വാശിയേറിയ മത്സരത്തിനായിരുന്നു ലോറൽ റിവർ മുന്നിലെത്തിയത്. 14 രാജ്യങ്ങളിൽ നിന്നുള്ള കുതിരകളാണ് ഇത്തവണ മാറ്റുരച്ചത്.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് കിരീടാവകാശി ശൈഖ് ഹംദാൻ എന്നിവർ വേൾഡ് കപ്പ് മത്സരാർഥികൾക്ക് ആശംസകൾ നേരാനെത്തിയിരുന്നു. ഡ്രോൺ, ലേസർ, ലൈറ്റിംഗ് സാങ്കേതികവിദ്യകളോടെ ഇത്തവണത്തെ സമാപനചടങ്ങ് ലോക റെക്കോഡ് നേടി. എൽ.ഇ.ഡി ലൈറ്റുകൾക്കൊപ്പം 4000 സ്‌പെഷ്യലൈസ്ഡ് ഡ്രോണുകൾ ഉപയോഗിച്ചാണ് ആകാശത്ത് ത്രിഡി ശിൽപ്പങ്ങൾ സൃഷ്ടിച്ചത്. 33 മിനിറ്റ് സമയം കാണികളിൽ ഡ്രോൺ വിസ്മയം വിരിയിച്ചു.