ഡെലിവറി റൈഡർമാരെ മറയാക്കി മയക്കുമരുന്ന് വിൽപന: ഷാർജയിൽ 7 പേർ പിടിയിൽ
12മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ മുഴുവൻ പിടികൂടിയത്
മയക്കുമരുന്ന് വിൽപനക്കായി ഡെലിവറി റൈഡർമാരെ നിയോഗിച്ച ഏഴംഗ സംഘത്തെ ഷാർജ പൊലീസ് ആന്‍റി നാർക്കോട്ടിക് വിഭാഗംപിടികൂടി. ഏഷ്യൻ വംശജരാണ് പിടിയിലായത്. 12മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ മുഴുവൻ പിടികൂടിയത്.
വരുമാനം കുറഞ്ഞ ഡെലിവറി റൈഡർമാരെ ഉപയോഗപ്പെടുത്തിയാണ് സംഘം മയക്കുമരുന്ന്എത്തിക്കാൻ ശ്രമിച്ചത്. 7,604 ഗ്രാം ക്രിസ്റ്റൽ മയക്കുമരുന്ന്, 494 ഗ്രാം കഞ്ചാവ്, 297റോളുകൾ എന്നിവയാണ്കണ്ടെത്തിയത്.
അന്തരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്സംഘം റൈഡർമാരെ ഉപയോഗപ്പെടുത്തി കച്ചവടത്തിന്നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഷാർജപൊലീസിന്‍റെ മയക്കുമരുന്ന്വിരുദ്ധ ഏജൻസി അതിവേഗ നടപടികൾ സ്വീകരിച്ചത്. വിവിധ എമിറേറ്റുകളിൽ വ്യാപിച്ചുകിടക്കുന്ന സംഘത്തെ അയൽ പ്രദേശങ്ങളിലെ മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുമായി സഹകരിച്ചാണ്പിടികൂടിയത്. റെക്കോർഡ് സമയത്തിനുള്ളിലാണ്അറസ്റ്റ്.നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക്പ്രോസിക്യൂഷന് കൈമാറി. സമൂഹത്തെ ബാധിക്കുന്ന വിപത്തിനെ നേരിടാൻ എല്ലാ അംഗങ്ങളും ജാഗ്രത പാലിക്കണമെന്നും പൊലീസ് ഏജൻസികളുമായി സഹകരിക്കണമെന്നും ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വാട്സ്ആപ്പ്വഴിഉപയോക്താക്കളെ കണ്ടെത്തി മയക്കുമരുന്ന്എത്തിച്ചു നൽകുന്ന 500ലേറെ പേരെ നേരത്തെ ഷാർജ പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന്വ്യാപനം തടയുന്നതിനായി ഷാർജ പൊലീസ്നടത്തിവരുന്ന ഓപറേഷൻ നടപടികൾ കൂടുതൽ ശക്തമായി തുടരും