യു.എ.ഇയിൽ ഇലക്ട്രോണിക് സ്‌കൂട്ടർ ഓടിക്കുന്ന നിരവധി പേർക്ക് പിഴ ചുമത്തി

Update: 2022-08-15 08:53 GMT
Advertising

യു.എ.ഇയിൽ ഇലക്ട്രോണിക് സ്‌കൂട്ടർ ഓടിക്കുന്ന നിരവധി പേർക്ക് പിഴ ചുമത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയാണ് അബൂദബി പോലീസിന്റെ കർശന നടപടി. നിരവധി അപകടങ്ങൾ ഉണ്ടായ സാഹചര്യം മുൻനിർത്തിയാണ് പൊലീസ് നീക്കം.




 

അതിനിടെ ഇ-സ്‌കൂട്ടർ ലൈസൻസ് നിർബന്ധമാക്കിയ ശേഷം ദുബൈയിൽ മാത്രം അരലക്ഷത്തിലേറെ പേരാണ് ഇതിനകം പെർമിറ്റ് കരസ്ഥമാക്കിയതെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഫിലിപ്പിനോകളാണ് ഏറ്റവും കൂടുതൽ ഇ-സ്‌കൂട്ടർ ലൈസൻസ് സ്വന്തമാക്കിയത്. രണ്ടാംസ്ഥാനത്ത് ഇന്ത്യക്കാരാണുള്ളത്.

ദിവസവും ശരാശരി 423 പേർ പെർമിറ്റ് സ്വന്തമാക്കുന്നുവെന്നാണ് കണക്ക്. 149 രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.


 


30-40 വയസിനിടയിലുള്ളവരാണ് കൂടുതലും പെർമിറ്റിനായി അപേക്ഷിച്ചത്. സൗജന്യമായാണ് ഇ-സ്‌കൂട്ടർ പെർമിറ്റുകൾ നൽകിവരുന്നത്. ആർ.ടി.എയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് ബോധവത്കരണ സെഷനുണ്ടാവും. അത് പൂർത്തിയാക്കുന്നവർക്ക് അനായാസം പെർമിറ്റ് നേടാൻ കഴിയും. 16 വയസിൽ താഴെയുള്ളർക്ക് പെർമിറ്റ് അനുവദിക്കില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News