ഷാർജ പുസ്തകമേള നവംബർ രണ്ടുമുതൽ; 95 രാജ്യങ്ങളിലെ 2213 പ്രസാധകർ

ഇന്ത്യയിൽ നിന്ന് 112 പ്രസാധകർ

Update: 2022-10-12 19:44 GMT
Advertising

ഷാർജ പുസ്തകോത്സവം നവംബർ രണ്ട് മുതൽ 13 വരെ നടക്കും. ഷാർജ എക്‌സ്‌പോ സെൻററിൽ നടക്കുന്ന പുസ്തകോത്സവത്തിൽ 95 രാജ്യങ്ങളിലെ 2213 പ്രസാധകർ പങ്കെടുക്കും. ഇന്ത്യയിൽ നിന്നടക്കം 129 എഴുത്തുകാരാണ് മേളയ്‌ക്കെത്തുക. ഏറ്റവും കൂടുതൽ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം കൂടിയായിരിക്കും ഇക്കുറി. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം.

വാക്ക് പ്രചരിപ്പിക്കുക എന്ന പ്രമേയത്തിലാണ് പുസ്തകോത്സവം. പത്ത്‌രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി അരങ്ങേറ്റം കുറിക്കും. ഇവിടെ നടക്കുന്ന 1047 പരിപാടികൾക്ക് 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. 15 ലക്ഷം പുസ്തങ്ങളുണ്ടാവും. 1298 അറബ് പ്രസാധകർക്ക് പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്, 339 പേർ. അറബ് ലോകത്തിന്റെ പുറത്ത് നിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്, 112 സ്ഥാപനങ്ങളാണെത്തുക. പ്രമുഖ എഴുത്തുകാരായ ദീപക് ചോപ്ര, ലിങ്കൺ പിയേഴ്‌സ്, രൂപി കൗർ, പികോ അയ്യർ, മേഘൻ ഹെസ് തുടങ്ങിയവർ പ്രധാന അതിഥികളായെത്തും.

ആറ് പുതിയ കാഴ്ചകളുമായാണ് ഇത്തവണത്തെ പുസ്തകോത്സവം. നവംബർ എട്ട് മുതൽ പത്ത് വരെ നടക്കുന്ന ത്രില്ലർ ഫെസ്റ്റിവലാണ് ഇതിൽ പ്രധാനം. സസ്‌പെൻസ് ത്രില്ലറുകളും ക്രൈം നോവലുകളുമെല്ലാം അവതരിപ്പിക്കുന്ന വേദിയായിരിക്കും ഇത്. ഇതോടനുബന്ധിച്ച് ശിൽപശാലകൾ, സംവാദം, ബുക്ക് സൈനിങ് എന്നി വടക്കും. ന്യൂയോർക്കിലെ ത്രില്ലർ ഫെസ്റ്റുമായി ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ സീസണിൽ ആറ് പുതിയ പരിപാടികളുണ്ടാകുമെന്നും ഷാർജ ബുക്ക് അതോറിറ്റി ചെയർമാനും ഷാർജ ബ്രോഡ്കാസ്റ്റിങ്അതോറിറ്റി ഡയറക്ടർ ജനറലുമായ അഹ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു.

ഫോട്ടോഗ്രഫി, ക്രാഫ്റ്റ്‌സ്, ക്രിയാത്മക എഴുത്തുകൾ, തീയറ്റർ എന്നിവയെ കുറിച്ച് മുതിർന്നവർക്കായി നടത്തുന്ന ശിൽപശാലകളുടെ പരമ്പരയാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത. കുട്ടികൾക്കായി 623 പരിപാടികൾ അരങ്ങേറും. 14 രാജ്യങ്ങളിലെ 45 പ്രൊഫഷനലുകളാണ് വിദ്യാർഥികളുമായി സംവദിക്കാനെത്തുക. വാർത്ത സമ്മേളനത്തിൽ ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഖലഫ്, ഇറ്റലി കോൺസുൽ ജനറൽ ഗുസ്‌പെ ഫിനോഷിയാരോ തുടങ്ങിയവരും പങ്കെടുത്തു.


Full View

Sharjah Book Festival will be held from November 2 to 13

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News