നവീകരിച്ച ദുബൈ-അൽഐൻ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു

15 ലക്ഷം യാത്രക്കാർക്ക് റോഡ് നവീകരണം ഉപകാരപ്പെടുമെന്നാണ് കണക്കാക്കുന്നത്

Update: 2022-05-29 18:58 GMT
Editor : ijas
Advertising

ദുബൈ: നഗരത്തിലെ നവീകരിച്ച ദുബൈ-അൽഐൻ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. 200കോടി ദിർഹം ചെലവിട്ടാണ് വൻ നവീകരണ പദ്ധതി പൂർത്തിയാക്കിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ റോഡ് ഉദ്ഘാടനം ചെയ്തു. 15 ലക്ഷം യാത്രക്കാർക്ക് റോഡ് നവീകരണം ഉപകാരപ്പെടുമെന്നാണ് കണക്കാക്കുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് റോഡ് ഇന്ന് യാത്രക്കാർക്കായി തുറന്നു കൊടുത്തത്.

Full View

ദുബൈ അൽഐൻ റോഡിലെ ഒമാൻ ഭാഗത്തേക്ക് പോകുന്ന 17കിലോ മീറ്റർ മൂന്ന് ലൈൻ ആറു ലൈനായി വികസിപ്പിച്ചു. വിവിധ റൗണ്ട് എബൗട്ടുകളിൽ വിപുലമായ അലങ്കാരങ്ങൾ ഒരുക്കി. രണ്ട് ഭാഗത്തേക്കുമായി മണിക്കൂറിൽ 24,000 വാഹനങ്ങൾക്ക് ഈ റോഡിലൂടെ കടന്നുപോകാം. ദുബൈ-അൽഐൻ റോഡിൽ റാസൽഖോർ റോഡ് ഇന്‍റർസെക്ഷൻ മുതൽ എമിറേറ്റ്സ് റോഡ് വരെയുള്ള യാത്രാ സമയം 16 മിനിറ്റിൽ നിന്ന് ഇനി എട്ടു മിനിറ്റായി കുറയും. രണ്ട് കിലോമീറ്ററോളം നീണ്ടുനിന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും ആർ.ടി.എ അറിയിച്ചു. പദ്ധതിയിൽ ആറ് പ്രധാന ഇന്‍റർചേഞ്ചുകളും 11.5 കിലോമീറ്റർ നീളത്തിൽ പാലങ്ങളും റാമ്പുകളും ഉൾപ്പെടുന്നുണ്ട്. റോഡിൽ ഉൾകൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി ഉയർത്താനും നവീകരണത്തിലൂടെ സാധിക്കും. ആർ.ടി.എ ചെയർമാൻ മത്വാർ അൽ തായറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News