ദുബൈ കിരീടവകാശി നാൽപ്പതിന്റെ നിറവിൽ

ജന്മദിനാശംസകൾ നേരുന്ന തന്റെ ഇരട്ടക്കുട്ടികളുടെ ചിത്രങ്ങൾ ശൈഖ്ഹംദാൻ ഇൻസ്റ്റയിൽ പങ്കുവെച്ചു

Update: 2022-11-14 12:06 GMT
Advertising

ദുബൈ രാജകുമാരൻ ശൈഖ്ഹംദാന് 40 വയസ്സ് തികയുമ്പോൾ ജന്മദിനാശംസകൾ കൊണ്ട് നിറയുകയാണ് രാജകുമാരന്റെ ആരാധകരുടേയും കുടുംബാംഗങ്ങളുടേയും സോഷ്യൽമീഡിയാ അക്കൗണ്ടുകൾ.







 

എന്നാൽ ഈ സന്തോഷദിനത്തിൽ കിരീടവകാശിയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന ആശംസകൾ അതൊന്നുമല്ല, തന്റെ സ്വന്തം ഇരട്ടക്കുട്ടികളായ ശെയ്ഖയും റാഷിദും പ്രിയപ്പെട്ട പിതാവിന് ജന്മദിനാശംസകൾ എഴുതിയ വലിയ ബലൂണുകൾ പിടിച്ചുള്ള ചിത്രങ്ങളാണ് രാജകുമാരനെ ഏറ്റവും കൂടുതൽ ആകർഷിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് തന്റെ ഇൻസ്റ്റ അക്കൗണ്ട് സ്റ്റോറിയായി ചിത്രങ്ങൾ പങ്കുവെച്ചതും. ഒന്നര വയസ്സാണ് ഇരുവരുടേയും പ്രായം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പേരാണ് രാജകുമാരന് ജന്മദിനാശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്. കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ബാല്യകാലത്തെ അപൂർവ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News