പത്തു മാസങ്ങൾക്കിപ്പുറം ഇതാദ്യം; യു.എ.ഇയിൽ ഇന്ന് കോവിഡ് മരണമില്ല

പോയ വർഷം നവംബർ 14നായിരുന്നു ഇതിനു മുമ്പ്​ ഒറ്റ കോവിഡ്​​ മരണവും റിപ്പോർട്ട്​ ചെയ്യാതിരുന്നത്

Update: 2021-09-02 17:20 GMT
Editor : ijas
Advertising

യു.എ.ഇയിൽ കോവിഡ്​ മരണം രേഖപ്പെടുത്താതെ ഒരു ദിനം. ഏതാണ്ട്​ പത്തു മാസങ്ങൾക്കിപ്പുറമാണ്​ രാജ്യത്ത് ​കോവിഡ്​ മരണമില്ലാതെ ഒരു ദിവസം കടന്നു പോകുന്നത്​. പോയ വർഷം നവംബർ 14നായിരുന്നു ഇതിനു മുമ്പ്​ ഒറ്റ കോവിഡ്​​ മരണവും റിപ്പോർട്ട്​ ചെയ്യാതിരുന്നത്​. കർശന കോവിഡ്​ ചട്ടങ്ങളും ഊർജിത വാക്​സിൻ വിതരണവും മൂലം കോവിഡിനെ അമർച്ച ചെയ്യുന്നതിൽ നിർണായക നേട്ടം കൈവരിക്കാൻ യു.എ.ഇക്കായിട്ടുണ്ട്. 2043 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ യു.എ.ഇയിൽ മരിച്ചത്​.

പ്രതിദിനം നാലായിരത്തിനു മുകളിൽ വരെ എത്തിയിരുന്ന പ്രതിദിന കോവിഡ്​ കേസുകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി ആയിരത്തിനും ചുവടെയാണ്​. മരണസംഖ്യയും കോവിഡ്​ കേസുകളുടെ എണ്ണവും കുറയുന്നത്​ മഹാമാരിക്കെതിരായ പോരാട്ടത്തിൽ മികച്ച വിജയമായാണ്​ യു.എ.ഇ വിലയിരുത്തുന്നത്​. ആശുപത്രിയിലുള്ള കോവിഡ് ​രോഗികൾക്ക്​ മികച്ച ചികിത്സയും പരിചരണവുമാണ്​ യു.എ.ഇ നൽകി വരുന്നത്​.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News