സമഗ്ര വാണിജ്യ കരാർ ഒപ്പിടുന്ന ആദ്യ അറബ് രാജ്യം; ഇസ്രായേലുമായി യു.എ.ഇ വാണിജ്യ സഹകരണ കരാർ ഒപ്പിട്ടു

എണ്ണയേതര വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം

Update: 2022-05-31 18:04 GMT
Advertising

ഇന്ത്യക്ക് പിന്നാലെ ഇസ്രായേലുമായും യു.എ.ഇ സമഗ്ര വാണിജ്യ സഹകരണ കരാർ ഒപ്പുവെച്ചു. വിദേശ വാണിജ്യമന്ത്രി ഡോ. താനി ബിൻ അഹമ്മദ് ആൽ സെയൂദിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായി ആദ്യമായി സമഗ്ര വാണിജ്യ കരാർ ഒപ്പിടുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ.

എണ്ണയേതര വാണിജ്യ അടുത്ത അഞ്ച് വർഷത്തിനകം പത്ത് ബില്യൺ ഡോളറിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്ര വാണിജ്യ കരാറുകളെന്ന് മന്ത്രി ഡോ. താനി ബിൻ അഹമ്മദ് ആൽ സെയൂദി പറഞ്ഞു. ഇസ്രായേലുമായി യുഎഇ നേരത്തേ ഉണ്ടാക്കിയ അബ്രഹാം കരാറിന്റെ അടിത്തറയിലാണ് പുതിയ ധാരണകൾ പടുത്തുയർത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുമായാണ് യുഎഇ ആദ്യത്തെ സമഗ്ര വാണിജ്യ സഹകരണ കരാർ ഒപ്പിട്ടത്.

കരാർ നിലവിൽ വരുന്നതോടെ 96 ശതമാനം ഉൽപ്പന്നങ്ങൾക്കും കസ്റ്റംസ് തീരുവ ഒഴിവാകും. ഭക്ഷ്യവസ്തുക്കൾ, കൃഷി, സൗന്ദര്യവർധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടും. കരാറിലെ വിശദാംശങ്ങൾ സംബന്ധിച്ച ചർച്ചകൾ ഏപ്രിലിൽ തന്നെ പൂർത്തിയാക്കിയിരുന്നു. ഇരു രാജ്യങ്ങളിലും വ്യാപാരം വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കരാർ പ്രയോജനപ്പെടുമെന്ന് ഇസ്രായേലിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ ഖാജ പറഞ്ഞു. ഫെബ്രുവരിയിൽ ഇന്ത്യയുമായി സമാനമായ സാമ്പത്തിക കരാർ യു.എ.ഇ ഒപ്പുവെച്ചിരുന്നു. ഈ വർഷം ഒപ്പുവെക്കുന്ന രണ്ടാമത്തെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണിത്. ഫിലിപ്പീൻസുമായും സമാനമായ സാമ്പത്തിക കരാറിന് യു.എ.ഇ ആലോചനയിലാണ്.


Full View

UAE signs trade cooperation agreement with Israel

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News