ആഗോള വിജ്ഞാന സൂചിക; അറബ് രാജ്യങ്ങൾക്കിടയിൽ യു.എ.ഇ ഒന്നാമത്
11 അറബ് രാജ്യങ്ങൾ ഉൾപ്പടെ 132 രാജ്യങ്ങളാണ് പട്ടികയിലുള്ളത്
Update: 2022-12-16 11:12 GMT
ഈ വർഷത്തെ ആഗോള വിജ്ഞാന സൂചികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ യു.എ.ഇ മുന്നിൽ. ആഗോളതലത്തിൽ 25ാം സ്ഥാനമാണ് യു.എ.ഇ നേടിയിരിക്കുന്നത്. വിദ്യാഭ്യാസം, നവീകരണം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, ഗവേഷണം, വികസനം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക പുറത്തിറക്കിയത്. 11 അറബ് രാജ്യങ്ങൾ ഉൾപ്പടെ 132 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിൽ ഒന്നാം സ്ഥാനവും ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജിയിൽ 15ാം സ്ഥാനവും യു.എ.ഇ സ്വന്തമാക്കിയിട്ടുണ്ട്.
സൂചികയിലെ എല്ലാ വിഭാഗങ്ങളിലേയും ശരാശരിയിൽ 58.9% എന്ന ശരാശരി സ്‌കോർ രാജ്യം സ്വന്തമാക്കി. അന്താരാഷ്ട്ര ശരാശരി വെറും 46.5% മാത്രമായിരിക്കെയാണ് ഈ നേട്ടം.