'അൾട്ര കബഡി ലീഗ്'; യുഎഇയുടെ ആദ്യ കബഡി ലീഗ് വരുന്നു, ദുബൈ വേദിയാകും

ഇന്ത്യയിൽ നടക്കുന്ന പ്രോ കബഡി ലീഗിന്‍റെ മാതൃകയിലായിരിക്കും യു എ ഇ ലീഗിലെ മൽസരങ്ങൾ

Update: 2023-01-18 19:18 GMT
Editor : banuisahak | By : Web Desk

Credit: Khaleej Times

Advertising

ദുബൈ: യു എ ഇയുടെ ആദ്യ കബഡി ലീഗിന് ദുബൈയിൽ വേദിയൊരുങ്ങുന്നു. അൾട്ര കബഡി ലീഗ് എന്ന പേരിൽ ജൂണിൽ നടക്കുന്ന ടൂർണമെന്റിന്റെ പ്രഖ്യാപനം ഇന്ന് നടന്നു. ഇന്ത്യയിൽ നടക്കുന്ന പ്രോ കബഡി ലീഗിന്‍റെ മാതൃകയിലായിരിക്കും യു എ ഇ ലീഗിലെ മൽസരങ്ങൾ.

ദുബൈ സ്പോർട്സ് കൗൺസിൽ ഡയറക്ടർ അലി ഒമർ, ഇന്ത്യൻ ചലച്ചിത്ര താരം കബീർ ദുഹാൻ സിങ്, സുമിത് സിങ് എന്നിവർ ചേർന്നാണ് അൾട്ര കബഡി ലീഗ് പ്രഖ്യാപിച്ചത്. ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സ്പോട്ടിഫൈയാണ് സംഘാടകർ.

എട്ട് ടീമുകൾ പങ്കെടുക്കും. ഏപ്രിലിൽ നടക്കുന്ന ലേലത്തിൽ ടീമുകൾ താരങ്ങളെ ഏറ്റെടുക്കും. ടീമുകളുടെ പേരുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒരു ടീമിൽ 14 താരങ്ങളുണ്ടാവും. 20 ദിവസത്തിനുള്ളിൽ 32 മത്സരങ്ങൾ നടക്കും. ദേശീയ ടീമുകളിലെ താരങ്ങൾ ഉൾപെടെ 112 പേർ അണിനിരക്കും. കൂടുതൽ താരങ്ങളും ഏഷ്യയിൽ നിന്നായിരിക്കും. കബഡിയുടെ നാടായ ഇന്ത്യയിൽ നിന്നും നിരവധി താരങ്ങളെത്തും.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News