ദുബൈയിൽ ഇ-സ്‌കൂട്ടർ ഡ്രൈവിങ് പെർമിറ്റ് ആർക്കൊക്കെ ആവശ്യമാണ്..? നടപടിക്രമങ്ങൾ എന്തെല്ലാം..?

Update: 2022-07-26 11:03 GMT
Advertising

ദുബൈയിൽ ഇ-സ്‌കൂട്ടർ ഓടിക്കാൻ ഒരു ഡ്രൈവിങ് പെർമിറ്റ് നിർബന്ധമാണെന്ന് ആർ.ടി.എ മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആർക്കൊക്കെയാണ് ഈ പെർമിറ്റ് നിർബന്ധമുള്ളത്..? ആരൊക്കെയാണ് ഇതിന് യോഗ്യരായിട്ടുള്ളവർ..?എപ്രകാരമാണ് അത് നേടിയെടുക്കേണ്ടത്..?

ഇ-സ്‌കൂട്ടർ ഡ്രൈവിങ് പെർമിറ്റ് എടുക്കണമെങ്കിൽ ആ വ്യക്തിക്ക് 16 വയസ് പൂർത്തിയായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. കൂടാതെ, പെർമിറ്റിനായി അപേക്ഷിക്കുന്ന വ്യക്തി ആർ.ടി.എ ഓൺലൈനായി നടത്തുന്ന പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കുകയും വേണം.

എന്നാൽ ഏതെങ്കിലുമൊരു ലൈസൻസിങ് അതോറിറ്റി അനുവദിച്ചു നൽകിയ ഡ്രൈവിങ് ലൈസൻസുള്ളവർക്ക്, അത് ഏത് രാജ്യത്തിന്റെ ലൈസൻസ് ആയാലും പിന്നീട് പ്രത്യേകം ഇ-സ്‌കൂട്ടർ ഡ്രൈവിങ് പെർമിറ്റ് എടുക്കേണ്ടതില്ല. മറ്റൊരു സുപ്രധാന കാര്യം, ഈ പെർമിറ്റിന് നിശ്ചിത കാലാവധിയില്ല. മാത്രമല്ല, തികച്ചും സൗജന്യവുമായിരിക്കും.

നടപടിക്രമങ്ങൾ എന്തെല്ലാം..?

  •  ആർ.ടി.എ വെബ്സൈറ്റ് വഴിയാണ് ഉപഭോക്താവ് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കേണ്ടത്.
  • ആദ്യം വെബ്സൈറ്റിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഒപ്ഷൻ സെലക്ട് ചെയ്യുക.
  • യു.എ.ഇ റെസിഡന്റാണെങ്കിൽ എമിറേറ്റ്സ് ഐഡി നമ്പർ നൽകുക, വിസിറ്റ് വിസക്കാർ അവർക്കുള്ള ഒപ്ഷൻ സെലക്ട് ചെയ്യുക.
  • ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ഫീഡ് ചെയ്യുക
  • ശേഷം അപേക്ഷകന്റെ മൊബൈലിലേക്ക് വന്ന ഒ.ടി.പി നൽകുക
  • അതിനു ശേഷമാണ് ആർ.ടി.എ ഓൺലൈനായി നടത്തുന്ന തിയറി കോഴ്സിലും ടെസ്റ്റിലും പങ്കെടുക്കേണ്ടത്.
  • ആകെ 20 ചോദ്യങ്ങളടങ്ങിയ തിയറി ടെസ്റ്റിൽ 75% മാർക്കാണ് അപേക്ഷകൻ സ്‌കോർ ചെയ്യേണ്ടത്.
  • ടെസ്റ്റ് പാസായവർക്ക് ഉടൻ തന്നെ വെബ്സൈറ്റിൽനിന്ന് തങ്ങളുടെ ഇ-സ്‌കൂട്ടർ ഡ്രൈവിങ് പെർമിറ്റ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News