വേദനയോടെ മണിപ്പൂർ, മേജർ ലീഗ് സോക്കറിൽ വരവറിയിച്ച് മെസി | Twitter trending |

കലാപം തുടരുന്ന മണിപ്പൂരിലെ സംഭവങ്ങളും മേജര്‍ ലീഗ് സോക്കറിലെ മെസിയുടെ ഫ്രീകിക്ക് ഗോളുമാണ് ഇന്ന് ട്വിറ്ററിൽ നിറഞ്ഞുനിന്നത്

Update: 2023-07-22 13:37 GMT
Editor : rishad | By : Web Desk
Advertising

കലാപം തുടരുന്ന മണിപ്പൂരിലെ സംഭവങ്ങളും മേജര്‍ ലീഗ് സോക്കറിലെ മെസിയുടെ ഫ്രീകിക്ക് ഗോളുമാണ് ഇന്ന് ട്വിറ്ററിൽ നിറഞ്ഞുനിന്നത്. വനിതാ ക്രിക്കറ്റിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരം സമനിലയിൽ പിരിഞ്ഞതും വിരാട് കോലിയുടെ സെഞ്ച്വറിയുമെല്ലാം ട്വിറ്ററിനെ സജീവമാക്കി. മറ്റു ട്വിറ്റർ ട്രെൻഡിങുകൾ പരിശോധിക്കുകയാണ് ഇവിടെ...

മണിപ്പൂരിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി(#ManipurHorror )

കലാപം തുടരുന്ന മണിപ്പൂരിൽ ഗോത്ര വിഭാഗത്തിൽ പെട്ട രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുകി യുവതികളെ ആൾക്കൂട്ടം നഗ്നരാക്കി നടത്തിയ സംഭവത്തിന്‍റെ തൊട്ടടുത്ത ദിവസമാണ് ഈ ക്രൂരകൃത്യവും നടന്നത്.മെയ് നാലിനായിരുന്നു കുകി വിഭാഗത്തിൽപെട്ട ഗോത്ര വിഭാഗത്തിൽപ്പട്ട യുവതികളെ നഗ്‌നരായി നടത്തി ലൈംഗികാതിക്രമം നടത്തിയത്.മെയ് അഞ്ചിനാണ് യുവതികളെ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തില്‍ ഒരുമാസം മുൻപാണ് പൊലീസ് എഫ്.ഐ.ആർ ഇട്ടത്.


രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും ഗെഹലോട്ട്-സച്ചിൻ പോര്(#SachinPilot)

രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും തർക്കം. ഗ്രാമവികസനമന്ത്രി രാജേന്ദ്ര സിങ് ഗുഢയെ പുറത്താക്കിയ ഗെഹ്ലോട്ടിന്റെ നടപടിക്ക് എതിരെ ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് സച്ചിൻ പൈലറ്റ് പക്ഷം. ഹൈക്കമാൻഡ് ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ലംഘിക്കയാണെന്ന് സച്ചിൻ പൈലറ്റ് പക്ഷം ആരോപിച്ചു. തിടുക്കപ്പെട്ട് തീരുമാനം എടുത്ത മുഖ്യമന്ത്രിയുടെ നടപടിയിലാണ് സച്ചിൻ പൈലറ്റിന്റെ അതൃപ്തി.

 


പുറത്തായപ്പോള്‍ സ്റ്റംപ് തട്ടിത്തെറിപ്പിച്ച് ഹര്‍മന്‍പ്രീത്! അംപയറോട് കയര്‍ത്തു(#BANvIND)

ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിന് ശേഷം അംപയറിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. 21 പന്തില്‍ 14 റണ്‍സെടുത്ത ഹര്‍മന്‍ തെറ്റായ തീരുമാനത്തിലൂടെയാണ് പുറത്തായത്. നഹിദ അക്തറിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കൗര്‍ പുറത്താവുന്നത്. എന്നാല്‍ മടങ്ങുമ്പോള്‍ സ്റ്റംപ് ബാറ്റുകൊണ്ട് തട്ടിയാണ് കൗര്‍ മടങ്ങുന്നത്. ഔട്ട് വിളിച്ച അംപയറോട് പലതും പറയുന്നുണ്ടായിരുന്നു. പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് കൗര്‍ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു. 

 

54-ാം മിനിറ്റിൽ പകരക്കാരൻ, ഇഞ്ചുറി ടൈമിൽ ഗോൾ; മയാമിയില്‍ മെസിക്ക് 'ഡ്രീം ഡെബ്യൂ(#messi)

ഇന്റർ മയാമി കുപ്പായത്തിൽ അവിസ്മരണീയ അരങ്ങേറ്റം കുറിച്ച് സൂപ്പർതാരം ലയണൽ മെസി. 54-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി നിർണായക ഗോളുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു മെസി. മത്സരത്തിൽ സെർജിയോ ബുസ്‌കറ്റ്‌സും മയാമിക്കായി അരങ്ങേറി. മേജര്‍ ലീഗ് സോക്കറില്‍ മെസിയുടെ ഗോളിൽ ക്രൂസ് അസൂളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇന്റർ മയാമി ജയം.

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി കോഹ്ലി(#Kohli)

നീണ്ട അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവില്‍ വിദേശത്തെ ടെസ്റ്റ് സെഞ്ച്വറി വരള്‍ച്ചയ്ക്കും അന്ത്യംകുറിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. 2018 ഡിസംബറിൽ ആസ്ട്രേലിയയ്‍ക്കെതിരെ അവരുടെ മണ്ണിലായിരുന്നു കോഹ്ലിയുടെ അവസാന ശതകം. ഇപ്പോഴിതാ കരിയറിലെ 500-ാം അന്താരാഷ്ട്ര മത്സരത്തിൽ കുറിച്ച അതിമനോഹര ശതകത്തിലൂടെ(121) ഒരുപടി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി താരം.

'വരും സീസൺ മുഴുവനും ബെഞ്ചിൽ ഇരുന്നോളാം': പി.എസ്.ജിയോട് 'ഉടക്കി' എംബാപ്പെ(#Mbappé)

പി.എസ്.ജിയുമായി സൂപ്പർതാരം കിലിയൻ എംബാപ്പെ അത്ര രസത്തിലല്ലെന്ന റിപ്പോർട്ടുകൾ സജീവാണ്. പി.എസ്.ജി വിടാനാണ് എംബാപ്പെ ഒരുങ്ങുന്നത്. എന്നാൽ ലാഭമില്ലാത്തൊരു വിൽക്കലിന് പി.എസ്.ജിയും തയ്യാറല്ല. അടുത്ത വർഷം വരെ എംബാപ്പെക്ക് പി.എസ്.ജിയുമായി കരാർ ഉണ്ട്. അതിന് മുമ്പ് വിറ്റാൽ ട്രാൻസ്ഫർ ഫീ ഇനത്തിൽ പി.എസ്.ജിക്ക് നല്ലൊരു തുക ലഭിക്കും.എന്നാൽ അങ്ങനെപ്പോകാൻ എംബാപ്പെയ്ക്ക് താൽപര്യവുമില്ല.

ബംഗ്ലാദേശ് വനിതകളുടെ ഗംഭീര തിരിച്ചുരവ്! ഇന്ത്യക്കെതിരായ മൂന്നാം ഏകദിനം ടൈ(#BanvInd)

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. ധാക്ക, ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. ഫര്‍ഗാന ഹഖ് (107) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 49.3 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഹര്‍ലീന്‍ ഡിയോളാണ് (77) ടോപ് സ്‌കോറര്‍. നഹിദ അക്തര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു. ട്രോഫി ഇരു ടീമുകളും പങ്കിട്ടു.

ആഘോഷങ്ങളില്ല, പ്രിയപ്പെട്ട ആളുടെ വേർപാടിനേക്കാൾ വലുതല്ല അവാർഡ് - മമ്മൂട്ടി(Mammootty)

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.13 വർഷത്തിന് ശേഷമാണ് മെഗാസ്റ്റാറിനെ നേടി സംസ്ഥാന സർക്കാരിന്റെ പുരസ്കാരമെത്തിയത്. താരത്തിന് ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിരുന്നു. എന്നാൽ ആഘോഷങ്ങളിൽ നിന്നൊക്കെ മാറി നിൽക്കുകയാണ് നടൻ . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് ആഘോഷങ്ങളിൽ നിന്ന് നടൻ വിട്ടു നിൽക്കുന്നത്.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News