‘​CRED’ കമ്പനിയുടെ വിവരങ്ങൾ ചോർത്തി 12.51 കോടി തട്ടി; ബാങ്ക് മാനേജറടക്കം നാലുപേർ അറസ്റ്റിൽ

ഗുജറാത്തിൽനിന്നാണ് നാലുപേർ പിടിയിലായത്

Update: 2024-12-29 07:08 GMT
‘​CRED’ കമ്പനിയുടെ വിവരങ്ങൾ ചോർത്തി 12.51 കോടി തട്ടി; ബാങ്ക് മാനേജറടക്കം നാലുപേർ അറസ്റ്റിൽ
AddThis Website Tools
Advertising

ബെംഗളൂരു: ഫിൻടെക് കമ്പനിയുടെ വിവരങ്ങൾ ചോർത്തി പണം തട്ടിയ കേസിൽ നാലുപേരെ അറസ്റ്റ് ചെയ്‌ത്‌ കർണാടക പൊലീസ്. ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രീം പ്ലഗ് പേടെക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (CRED) എന്ന കമ്പനിയിൽനിന്ന് 12 കോടിയിലധികം രൂപ പ്രതികൾ തട്ടിയെന്നാണ് കേസ്. ഗുജറാത്ത് ആക്സിസ് ബാങ്കിലെ കോർപ്പറേറ്റ് ഡിവിഷൻ മാനേജറുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്.

ഡ്രീം പ്ലഗ് പേടെക് നവംബറിൽ പൊലീസിന് നൽകിയ പരാതിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കമ്പനിയുടെ അക്കൗണ്ടിൽനിന്നും 12.51 കോടി രൂപ നഷ്ട്ടപെട്ടെന്നായിരുന്നു പരാതി. ബെംഗളൂരുവിലെ ആക്സിസ് ബാങ്കിന്റെ ഇന്ദിരാനഗർ ശാഖയിലുള്ള കമ്പനിയുടെ നോഡൽ, കറന്റ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ്, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയിൽ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലർ കടന്നുകൂടിയതായി കണ്ടെത്തുന്നത്. കമ്പനി അക്കൗണ്ടിൽനിന്നും 12.51 കോടി രൂപ ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി.

കമ്പനിയുടെ വിവരങ്ങളും വ്യാജ കോർപറേറ്റ് ഇന്റർനെറ്റ് ബാങ്കിങ് (സിഐബി) ഫോമുകളും വ്യാജ ഒപ്പുകളും സീലുകളും ഉപയോഗിച്ചാണ് പ്രതികൾ ഇത് ചെയ്തതെന്നാണ് പൊലീസ് അനേഷ്വണത്തിൽ പുറത്തുവന്നത്. തുടർന്ന് ഗുജറാത്ത് ആക്സിസ് ബാങ്കിലെ കോർപ്പറേറ്റ് ഡിവിഷൻ മാനേജർ വൈഭവ് പിദാത്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മൂന്നുപേരുമായി ചേർന്ന് കമ്പനിയുടെ ഡാറ്റ മോഷ്ടിച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രതികളിൽനിന്നും 1.83 കോടി രൂപയും രണ്ട് മൊബൈൽ ഫോണുകളും ഒരു വ്യാജ സിഐബി ഫോമും പിടിച്ചെടുത്തതായി ബെംഗളൂരു ​പൊലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News