യോഗിക്കെതിരായ പ്രസംഗം: എസ്.പി നേതാവ് അസംഖാന് മൂന്നു വർഷം തടവ്‌

2019ലാണ് അസംഖാന്‍ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്

Update: 2022-10-27 12:56 GMT
Editor : ijas
Advertising

ലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പ്രസംഗക്കേസില്‍ സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ കുറ്റക്കാരനാണെന്ന് കോടതി. യു.പി റാംപൂര്‍ കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അസംഖാന് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. 2019ലാണ് അസംഖാന്‍ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ജില്ലാ മജിസ്ട്രേറ്റായിരുന്ന ആഞ്ജനേയ കുമാര്‍ സിംഗ് ഐ.എ.എസിനെയുമാണ് അസംഖാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചത്. പ്രസംഗം പ്രകോപനപരമാണെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതേസമയം

 കേസില്‍ രണ്ടില്‍ കൂടുതല്‍ വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതിനാല്‍ അസം ഖാന്‍റെ എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും. അടുത്തിടെയാണ് തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷത്തോളം ജയിലിലായ അസംഖാന് സുപ്രീംകോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചത്. അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകളാണ് അസംഖാനെതിരെ നിലവിലുള്ളത്.


Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News