രാഹുൽ മാജിക്: കർണാടകയിൽ ഭാരത് ജോഡോ കടന്നുപോയ മണ്ഡലങ്ങളെല്ലാം കോൺഗ്രസ് തൂത്തുവാരി

ഭാരത് ജോഡോ യാത്ര സെപ്തംബർ 30ന് ഗുണ്ടൽപേട്ട് വഴിയാണ് കർണാടകയിലേക്ക് പ്രവേശിക്കുന്നത്

Update: 2023-05-13 10:28 GMT
Editor : abs | By : Web Desk
Advertising

കർണാടകയിൽ ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് കോൺഗ്രസ്. ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 136 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ ഈ മുന്നേറ്റത്തിൽ രാഹുൽഗാന്ധി എന്ന നേതാവിനും കൃത്യമായ പങ്കുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തൂടെ കടന്നുപോയ രാഹുൽ നയിച്ച ഭാരത് ജോഡോയാത്രയും കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം നിറച്ചിരുന്നു. കർണാടകയിലൂടെ രാഹുൽ നടന്നു നീങ്ങിയത് 17 മണ്ഡലങ്ങളിലൂടെയായിരുന്നു. ഇതിലെല്ലാം ബിജെപി പരാജയം രുചിച്ചു.

2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര സെപ്തംബർ 30ന് ഗുണ്ടൽപേട്ട് വഴിയാണ് കർണാടകയിലേക്ക് പ്രവേശിക്കുന്നത്. പതിനേഴിൽപരം മണ്ഡലം കവർ ചെയ്തായിരുന്നു രാഹുലിന്റെ യാത്ര. അനാരോഗ്യം വകവയ്ക്കാതെ ഒക്ടോബർ 6 ന് സോണിയ ഗാന്ധി യാത്രയിൽ ചേർന്നു. അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു. വിവിധ ജില്ലകൾ കടന്ന് യാത്ര ചിത്രദുർഗ ജില്ലയിലെത്തി. അവിടെ തൊഴിൽരഹിതരായ യുവാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.

'2022 സെപ്റ്റംബർ 7 (ഭാരത് ജോഡോ യത്ര ആരംഭിച്ച ദിവസം), സ്വേച്ഛാധിപത്യത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടത്തിലെ സുപ്രധാന നിമിഷമായി ഭാരത് ജോഡോ യാത്ര ആരംഭിച്ച ഈ ദിവസം ചരിത്രത്തിൽ ഓർമ്മിക്കപ്പെടും. രാഹുൽ ഗാന്ധി നടന്ന റൂട്ടിൽ നിലവിൽ ബിജെപി പൂജ്യം സീറ്റുകളാണ് നേടിയത്. നിലവിൽ 17+ സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു' -കോൺഗ്രസ് നേതാവ് ശ്രീവത്സ ട്വീറ്റ് ചെയ്തു.

അതേസമയം, കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ സംസ്ഥാനത്തെ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കർണാടകയിൽ വെറുപ്പിന്റെ കമ്പോളം അവസാനിച്ച് സ്‌നേഹത്തിന്റെ കമ്പോളം തുറന്നെന്നും രാഹുൽ പറഞ്ഞു.00:00/02:00'ക്രോണി ക്യാപ്പിറ്റലിസവും സാധാരണ ജനങ്ങളുടെ ശക്തിയും തമ്മിലായിരിന്നു കർണാടകയിൽ മൽസരം, വെറുപ്പിനെതിരെയുള്ള മത്സരത്തില്‍ സ്‌നേഹത്തിന്റെ വിജയം സംഭവിച്ചു. കർണാടകയിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി, വിദ്വേഷം കൊണ്ടല്ല ഞങ്ങൾ ഈ യുദ്ധത്തിൽ പോരാടിയത്. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ കർണാടകയിൽ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News