തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ജാതി സെൻസസ് പരാമർശം; രാഹുൽ ​ഗാന്ധിക്ക് നോട്ടീസയച്ച് കോടതി

സ്വകാര്യ ഹരജിയിൽ ബറേലി ജില്ലാകോടതിയാണ് നോട്ടീസ് അയച്ചത്

Update: 2024-12-22 06:45 GMT
Advertising

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ജാതിസെൻസസ് പരാമർശത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധിക്ക് നോട്ടീസയച്ച് ഉത്തർപ്രദേശിലെ ബറേലി ജില്ലാ കോടതി. ജനുവരി ഏഴിന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. പങ്കജ് പതക് എന്നയാളുടെ പരാതിയിലാണ് നോട്ടീസ്.

ജാതി സെൻസസ് സംബന്ധിച്ച കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ 'രാജ്യത്തെ വിഭജിക്കാൻ' ഉദ്ദേശമിട്ടുള്ളവയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരാതിയുമായി എംപി- എംഎൽഎ കോടതിയെയാണ് ഹരജിക്കാരൻ ആദ്യം സമീപിച്ചത്. എന്നാൽ കോടതി ഹരജി തള്ളിയതോടെ ജില്ലാ കോടതിയിലെത്തി.

കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ സാമ്പത്തിക, സ്ഥാപന സർവേ നടത്തുമെന്ന രാഹുലിൻ്റെ പ്രസം​ഗത്തിനെതിരെയാണ് ഹരജി. 'പട്ടികജാതി- പട്ടികവർഗക്കാർ, മറ്റു ന്യൂനപക്ഷങ്ങൾ എന്നിവരുടെ കൃത്യമായ ജനസംഖ്യയും പദവിയും അറിയാൻ ഞങ്ങൾ ആദ്യം ജാതി സെൻസസ് നടത്തും. അതിനുശേഷം, സാമ്പത്തിക, സ്ഥാപന സർവേ ആരംഭിക്കും. തുടർന്ന്, ഇന്ത്യയിലെ സമ്പത്ത്, ജോലികൾ, മറ്റ് ക്ഷേമ പദ്ധതികൾ എന്നിവ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഈ വിഭാഗങ്ങൾക്ക് വിതരണം ചെയ്യും.'- ഇതായിരുന്നു രാ​ഹുലിൻ്റെ പ്രസം​ഗം.  പ്രസം​ഗത്തിനെതിരെ വൻ പ്രതിഷേധമാണ് അന്നുയർന്നത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News