57 രാജ്യസഭ സീറ്റുകളിൽ തെരഞ്ഞെടുപ്പ് ജൂൺ 10 ന്
ജൂൺ 10ന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കും
ഡൽഹി: രാജ്യസഭയിൽ ഒഴിവ് വരുന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ നിന്നായി 57 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. മെയ് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ജൂൺ 10ന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കും.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കർണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. യുപിയിൽനിന്നാണ് ഏറ്റവുമധികം സീറ്റുകൾ ഒഴിവ് വരുന്നത്. 11 സീറ്റുകൾ. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ആറ് സീറ്റു വീതവും ഒഴിവ് വരുന്നുണ്ട്.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, മുക്താർ അബ്ബാസ് നഖ്വി എന്നിവരുടെ കലാവധി പൂത്തിയാകും. ഇവർക്ക് വീണ്ടും അവസരം ലഭിച്ചേക്കും. അൽഫോൺസ് കണ്ണന്താനം, പി. ചിദംബരം, ജയറാം രമേശ്, അംബികാ സോണി, കപിൽ സിബൽ, പ്രഫുൽ പട്ടേൽ, സഞ്ജയ് റാവത്ത് തുടങ്ങിയവരുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.